Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആഷസ് ടെസ്റ്റ് പരമ്പര: ഇംഗ്ലണ്ട് വീണ്ടും കീഴടങ്ങി; ഓസീസിന്റെ ആഷസ് നേട്ടം 4-1ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 05:46 am IST
in Cricket
ആഷസ് കിരീടവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ആഘോഷത്തില്‍

ആഷസ് കിരീടവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ആഘോഷത്തില്‍

സിഡ്‌നി: ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ ബോക്‌സിങ് ഡേ ടെസ്റ്റ് മാത്രം. സിഡ്‌നിയില്‍ ഇന്നലെ അവസാനിച്ച അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തോടെ ആഷസ് 2025-26 പൂരം സമാപിച്ചു. സിഡ്‌നിയില്‍ ആധിപത്യപൂര്‍വ്വം അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയ ഓസീസ് 4-1ന് പരമ്പര നേട്ടം ആഘോഷിച്ചു. ട്രാവിസ് ഹെഡ് കളിയിലെ താരവും മിച്ചല്‍ സ്റ്റാര്‍ക് പരമ്പരയുടെ താരവുമായി.

സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 384 റണ്‍സെടുത്ത ഓസീസിനെതിരെ ഇംഗ്ലണ്ട് 567 റണ്‍സെടുത്ത് ലീഡ് നേടിയിരുന്നു. ഇതിനെതിരെ പൊരുതിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് ഇന്നലെ 342 റണ്‍സില്‍ ഒടുങ്ങി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിക്കൊണ്ട് ആതിഥേയരായ ഓസീസ് ഇംഗ്ലണ്ടിനെ മറികടന്നു.

സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്നലെ അതിവേഗം സ്‌കോര്‍ ചെയ്ത് ലക്ഷ്യത്തിലേക്ക് നീങ്ങിയ ഓസീസിനെ ഇടയ്‌ക്കിടെ വിക്കറ്റുകള്‍ വീഴ്‌ത്തി ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലാഴ്‌ത്തി. പക്ഷെ കുറഞ്ഞ വിജയലക്ഷ്യം ആതിഥേയര്‍ക്ക് തുണയായി. ട്രാവിസ് ഹെഡ്(29), ജെയ്‌ക് വെതറാള്‍ഡ്(34), മാര്‍നസ് ലഭൂഷെയ്ന്‍(37) തുടങ്ങിയവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ച ഇന്നിങ്‌സില്‍ ആലക്‌സ് കാരിയും(16) കാമറോണ്‍ ഗ്രീനും(22) പുറത്താകാതെ നിന്ന് വിജയത്തിലേക്കെത്തിച്ചു. ഇംഗ്ലണ്ടിനായി ജോഷ് ടംഗ് മൂന്ന് വിക്കറ്റും വില്‍ ജാക്‌സ് ഒരു വിക്കറ്റും നേടി.

ഇന്നലെ രാവിലെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 302 എന്ന നിലയിലാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ചത്. മുന്‍നിര ബാറ്റര്‍ ജേക്കബ് ബഥേല്‍ സെഞ്ചുറിയുമായി ക്രീസിലുണ്ടെന്ന ആശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ പോരാട്ട വീര്യം അധികം നീണ്ടില്ല. സ്റ്റാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ച് ബഥേല്‍(154) മടങ്ങി. ഇംഗ്ലണ്ട് സ്‌കോര്‍ ഒമ്പതിന് 328. അവസാന വിക്കറ്റില്‍ മാത്യൂ പോട്ട്‌സും(പുറത്താകാതെ 18) ജോഷ് ടംഗും ചേര്‍ന്ന് 14 റണ്‍സ് കൂടി ചേര്‍ത്തതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സിനെ ഓസീസ് തീര്‍ത്തു. സ്റ്റാര്‍ ബൗളര്‍ സ്റ്റാര്‍ക്കിനായിരുന്നു അവസാന വിക്കറ്റും.

ആദ്യ ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡ് നേടിയ സെഞ്ചുറിമികവിന്റെ ബലത്തിലാണ് താരം കളിയിലെ താരമായത്. ഹെഡിന്റെ 163 റണ്‍സിന്റെ ബലത്തില്‍ ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിയിരുന്നു.
ആദ്യ മൂന്ന് മത്സരത്തിലും തുടര്‍ വിജയം നേടി ഓസീസ് പരമ്പര ഉറപ്പിക്കുന്നതിന് പിന്നില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മിന്നല്‍ ബൗളിങ് പ്രധാന പങ്കുവഹിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാര്‍ക് പരമ്പരയുടെ സ്റ്റാര്‍ ആയത്.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. ഒടുവില്‍ സിഡ്‌നി വിജയത്തോടെയാണ് 4-1ന് പരമ്പര നേട്ടം കൈവരിച്ചത്.

Tags: Australia vs EnglandAshes Test series
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആഷസ് പരമ്പര: ബഥേലിനു സെഞ്ച്വറി; ഇംഗ്ലണ്ട് പൊരുതുന്നു

ആഷസ് പരമ്പരയിലെ സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിന മത്സരത്തിന് ശേഷം മൈതാനം വിടുന്ന ഇംഗ്ലണ്ട് ബാറ്റര്‍മാരായ ജോ റൂട്ടും ഹാരി ബ്രൂക്കും. ഓസീസ് താരം ട്രാവിസ് ഹെഡ് സമീപം
Cricket

ആഷസ്: സിഡ്‌നിയില്‍ ആദ്യദിനം ഇംഗ്ലണ്ടിന് മഴ ആശ്വാസം

ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെതല്‍ റിവേഴ്‌സ് സ്‌കൂപ്പ് ഷോട്ടിന് ശ്രമിക്കുന്നു
Cricket

ആഷസില്‍ ഇംഗ്ലീഷ് ഗാഥ

ഓസീസ് ബാറ്റര്‍ ജെയ്ക്ക് വെതറാള്‍ഡിനെ പുറത്താക്കിയ ഇംഗ്ലണ്ട് ബൗളര്‍ ജോഷ് ടംഗിന്റെ ആഹ്ലാദം
Cricket

ബോക്‌സിങ് ഡേയില്‍ വിക്കറ്റ് മഴ; ആദ്യദിനം ഓസീസും ഇംഗ്ലണ്ടും ഓള്‍ ഔട്ടായി

Cricket

ആഷസ് ടെസ്റ്റ് പരമ്പര: പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ ആഷസില്‍ നിന്ന് പിന്‍മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.