Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അടിസ്ഥാന സൗകര്യങ്ങളിലൂടെ വികസിത ഭാരതം സാക്ഷാത്കാരത്തിലേക്ക്

സുമിത ദാവ്ര by സുമിത ദാവ്ര
Jan 8, 2026, 06:01 am IST
in Main Article

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വര്‍ദ്ധിപ്പിക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സമ്പദ്വ്യവസ്ഥയില്‍ ബഹുഗുണീകൃത സ്വാധീനം ചെലുത്തുന്നതിലും അടിസ്ഥാന സൗകര്യ മേഖലയിലെ ധനവ്യയത്തിന്റെ നിര്‍ണായക പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, കഴിഞ്ഞ ദശകത്തില്‍ അടിസ്ഥാന സൗകര്യ മൂലധന ചെലവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. 2014-15 ലെ രണ്ട് ട്രില്യണ്‍ രൂപയില്‍ നിന്ന് 2024-25 ല്‍ 11.1 ട്രില്യണ്‍ രൂപയായി ഇത് ഉയര്‍ന്നു. ഭൗതികവും ഡിജിറ്റലുമായ അടിസ്ഥാനസൗകര്യ ശൃംഖലകളുടെ വികസനത്തിന് നിരന്തരം ഊന്നല്‍ നല്‍കിയതിന്റെ ഫലമായി, അടിസ്ഥാന സൗകര്യ മൂലധന ചെലവ് വാര്‍ഷികാടിസ്ഥാനത്തില്‍ 38 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ചതായി സമീപകാല പ്രവണതകള്‍ സൂചിപ്പിക്കുന്നു.
വന്‍തോതിലുള്ള ഈ ധനവിനിയോഗത്തിന്റെ സമ്പൂര്‍ണ പ്രയോജനം ഉറപ്പാക്കുന്നതിനായി, അടിസ്ഥാനസൗകര്യ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയപരിധി കടന്നു പോകാതെയും ചെലവ് അമിതമാകാതെയും കാര്യക്ഷമമായി പുരോഗമിക്കുന്നു എന്നുറപ്പാക്കേണ്ടത് അനിവാര്യമാണ്. ദീര്‍ഘകാല നിര്‍വ്വഹണം ആവശ്യമായ ഇത്തരം പദ്ധതികള്‍ക്ക് വന്‍തോതിലുള്ളതും തുടര്‍ച്ചയായതുമായ ധനസഹായം മാത്രമല്ല, ഭൂമി ഏറ്റെടുക്കല്‍, പാരിസ്ഥിതിക അനുമതികള്‍, സാമൂഹ്യസാമ്പത്തിക വിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ അനുമതികള്‍ സമയബന്ധിതമായി ലഭ്യമാക്കുകയെന്നതും പ്രധാനമാണ്. ഈ അനുമതികള്‍ പലപ്പോഴും നിരവധി നിയന്ത്രണ അതോറിറ്റികളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും ജില്ലാതല ഭരണ സംവിധാനങ്ങളുമായും ബന്ധപ്പെട്ട് നിലകൊള്ളുന്നതിനാല്‍, ശക്തമായ ഏകോപനവും സമയബന്ധിതമായ തീരുമാനമെടുക്കല്‍ പ്രക്രിയയയും പദ്ധതികളുടെ വിജയകരമായ നിര്‍വ്വഹണത്തില്‍ നിര്‍ണായക ഘടകങ്ങളായി മാറുന്നു.

അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ നിര്‍വ്വഹണത്തിന് ഫലപ്രദമായ ഏകോപനവും സമയബന്ധിതമായ അനുമതികളും ഉറപ്പാക്കുന്നതിനായി, 2015-ല്‍ ഭാരത സര്‍ക്കാര്‍ ‘പ്രഗതി’ (Pro-Active Governance and Timely Implementation) പോര്‍ട്ടല്‍ ആരംഭിച്ചു. വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിര്‍വഹണ ഏജന്‍സികള്‍, മന്ത്രാലയങ്ങള്‍, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഇലക്ട്രോണിക് അപ്ഡേറ്റുകള്‍ സ്വീകരിക്കുന്നതിനും തത്സമയ നിരീക്ഷണത്തിനും വേണ്ടിയുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് പ്രഗതി. പൂര്‍ത്തീകരണം വൈകുന്ന പദ്ധതികള്‍ കണ്ടെത്തുന്നതിനും പൂര്‍ത്തീകരണത്തിന് തടസമായി വര്‍ത്തിക്കുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനുമായി മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, ബന്ധപ്പെട്ട അധികാരികള്‍ എന്നിവരുമായി നേരിട്ട് ഇടപഴകുക, അവയ്‌ക്ക് പരിഹാരം കാണുന്നതിനായി വ്യക്തവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവ ലക്ഷ്യമിട്ട്, ഉന്നതതല ഏകോപന യോഗങ്ങള്‍ക്ക് പ്രധാനമന്ത്രി എല്ലാ മാസവും പ്രഗതിയിലൂടെ നേതൃത്വം നല്‍കുന്നു.

കാലതാമസവും അധിക ചെലവും മൂലം മുടങ്ങിക്കിടക്കുന്ന അടിസ്ഥാനസൗകര്യ പദ്ധതികളെ ത്വരിതപ്പെടുത്തുന്നതിനുള്ള ശക്തമായ മാധ്യമമായി പ്രഗതി വര്‍ത്തിക്കുന്നു. ഉദാ: മുനിസിപ്പല്‍ അതോറിറ്റിയുടെ ഭൂമി സംബന്ധിച്ച അനുമതി ലഭിക്കാത്തതിനാല്‍ വര്‍ഷങ്ങളോളം വൈകിയ മെട്രോ റെയില്‍ പദ്ധതികള്‍, ഒന്നിലധികം സംസ്ഥാനങ്ങളിലെ ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട തടസങ്ങള്‍ നേരിടുന്ന പ്രധാന ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതികള്‍, ദീര്‍ഘകാലമായി പാരിസ്ഥിതിക അനുമതികള്‍ക്കായി കാത്തിരിക്കുന്ന പദ്ധതികള്‍ എന്നിവയെ പ്രഗതി പരിഗണിക്കുന്നു. 2025 ഡിസംബര്‍ 31-ന് നടന്ന 50-ാമത് പ്രഗതി യോഗത്തില്‍, ഏകദേശം 40,000 കോടി രൂപയുടെ സഞ്ചിത നിക്ഷേപം അടങ്ങിയ അഞ്ച് നിര്‍ണായക അടിസ്ഥാനസൗകര്യ പദ്ധതികള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു. ഇതുവരെ ഏകദേശം 85 ട്രില്യണ്‍ രൂപയുടെ നിക്ഷേപമുള്ള മുടങ്ങിക്കിടന്ന പദ്ധതികളുടെ സമയബന്ധിത പൂര്‍ത്തീകരണം സാധ്യമാക്കുന്നതില്‍ പ്രഗതി നിര്‍ണായക പങ്ക് വഹിച്ചു.

പ്രഗതി സംവിധാനത്തിലൂടെ ലഭിച്ച അനുഭവങ്ങളും ഉള്‍ക്കാഴ്ചകളുംപ്രത്യേകിച്ച് പദ്ധതി പൂര്‍ത്തീകരണം വൈകുന്നതിനും ചെലവ് കൂടുന്നതിനും കാരണമാകുന്ന ആവര്‍ത്തിച്ചുള്ള തടസങ്ങള്‍ അടിസ്ഥാനമാക്കി, ഭാരത സര്‍ക്കാര്‍ 2021 ഒക്ടോബറില്‍ പിഎം ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ (എന്‍എംപി) ആരംഭിച്ചു. അടിസ്ഥാന സൗകര്യ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മന്ത്രാലയങ്ങളെയും രാജ്യത്തെ 36 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളെയും ബന്ധിപ്പിച്ച്, അനുബന്ധ ഡാറ്റകള്‍ ഏകോപിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്ന, സംയോജിത അടിസ്ഥാന സൗകര്യ ആസൂത്രണത്തിനായുള്ള ജിഐഎസ് അധിഷ്ഠിത സമഗ്ര ചട്ടക്കൂടാണ് പിഎം ഗതി ശക്തി. ഡിജിറ്റലൈസ് ചെയ്ത ഈ ഡാറ്റാ അധിഷ്ഠിത ഇന്റര്‍ഫേസ് മുഖേന, ആസൂത്രകര്‍ക്ക് അടിസ്ഥാനസൗകര്യ ആസ്തികള്‍, പ്രകൃതി വിഭവങ്ങള്‍, കേബിളുകള്‍, ഗ്രിഡുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ആസ്തികളെ സമഗ്രമായി വിലയിരുത്താന്‍ സാധിക്കുന്നു. ഇതിലൂടെ രാജ്യത്തെ അടിസ്ഥാനസൗകര്യ കണക്റ്റിവിറ്റി ശാസ്ത്രീയമായി ആസൂത്രണം ചെയ്യാന്‍ കഴിയും.

ഡാറ്റയെ ലളിതമായി ദൃശ്യവത്കരിക്കാന്‍ സഹായിക്കുന്നതിലൂടെ ആസൂത്രണത്തില്‍ സമഗ്ര സമീപനം സാധ്യമാക്കുന്ന പിഎംജിഎസ്, പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ആവശ്യമായ അനുമതികളും ക്ലിയറന്‍സുകളും മുന്‍കൂട്ടി മനസിലാക്കാന്‍ അവസരം നല്‍കുന്നു. ഇതുവഴി അടിസ്ഥാനസൗകര്യ പദ്ധതികളുടെ സഹകരണാധിഷ്ഠിത ആസൂത്രണം സുഗമമാകുകയും, അംഗീകാരങ്ങള്‍ നേടുന്നതിനായി സാധാരണയായി നഷ്ടമാകുന്ന മാസങ്ങള്‍ ലാഭിക്കുകയും ചെയ്യുന്നു. ഈ പരിവര്‍ത്തനാത്മക ആസൂത്രണ സമീപനം വേഗതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതോടൊപ്പം, നിലവിലുള്ള അടിസ്ഥാനസൗകര്യ ആസ്തികളുടെ ആവര്‍ത്തനം ഒഴിവാക്കുകയും വിവിധ ഗതാഗത രീതികളിലുടനീളം ആസ്തികളുടെ പാരസ്പര്യം ഉറപ്പാക്കുകയും ചെയ്യുന്നു. അങ്ങനെ അടിസ്ഥാനസൗകര്യ ആസൂത്രണത്തില്‍ മള്‍ട്ടിമോഡാലിറ്റി സമീപനത്തെ ഫലപ്രദമായി ഇഴചേര്‍ക്കുന്നു. ഭാരതത്തിലെ വളര്‍ച്ചാ ക്ലസ്റ്ററുകളെ വിപണികളുമായി കാര്യക്ഷമമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യപ്പെടുന്നത്. ഇത് ലോജിസ്റ്റിക്സ് ചെലവ് കുറയുന്നതിലേക്ക് നയിക്കുന്നു. വിഗഹവീക്ഷണത്തില്‍, ഈ സമീപനം അടിസ്ഥാനസൗകര്യ ആസൂത്രണത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം, ലോജിസ്റ്റിക് പ്രകടനം മെച്ചപ്പെടുത്തുകയും, ‘ജീവിതവും’ ‘ബിസിനസും’ സുഗമമാക്കുകയും ചെയ്യുന്നു.

പ്രഗതി തത്വങ്ങള്‍ പ്രകാരം, പദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും കൂടുതല്‍ കാര്യക്ഷമതയും വേഗതയും കൈവരിക്കുന്നതിനായി ആസൂത്രണ ഏജന്‍സികള്‍ പിഎംജിഎസ് സംവിധാനം ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. ഉദാഹരണത്തിന്, കല്‍ക്കരി ഉത്പാദന മേഖലയെ താപവൈദ്യുത നിലകളിലെ ഉപഭോഗ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന സമര്‍പ്പിത റെയില്‍ ശൃംഖല ഊര്‍ജ്ജ കൊറിഡോര്‍ എന്നനിലയില്‍ പിഎംജിഎസ് പോര്‍ട്ടലില്‍ ആസൂത്രണം ചെയ്തു. ജിഐഎസ് പോര്‍ട്ടലിന്റെ സഹായത്തോടെ ഈ റൂട്ടുകളിലെ ഗതാഗതക്കുരുക്ക് തിരിച്ചറിഞ്ഞതോടൊപ്പം, ഊര്‍ജ്ജ വസ്തുക്കളുടെ തടസരഹിത ഗതാഗതം ഉറപ്പാക്കുന്നതിനായി റൂട്ടുകളുടെ ശാക്തീകരണവും ആസൂത്രണം ചെയ്തു.

ലഡാക്കിനും ഹരിയാനയ്‌ക്കും മധ്യേയുള്ള ഹരിത ഊര്‍ജ്ജ ഇടനാഴി ആസൂത്രണം ചെയ്യുന്നതിനും, ലഡാക്കിലെ ഉയര്‍ന്ന പര്‍വ്വതപ്രദേശങ്ങളില്‍ ഉത്പാദിപ്പിക്കുന്ന സൗരോര്‍ജം വടക്കന്‍ സമതലങ്ങളിലേക്ക് കാര്യക്ഷമമായി കൈമാറ്റം ചെയ്യാനും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ മറികടക്കുന്നതിനും, വനം-വന്യജീവി ആവാസ വ്യവസ്ഥകളുമായുള്ള പ്രക്ഷേപണ ലൈനുകളുടെ സാമീപ്യം കുറയ്‌ക്കുന്നതിനും പദ്ധതികളെ വൈകിപ്പിക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ സഹായിച്ചു.

ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപമുള്ള വന്‍കിട എക്‌സ്പ്രസ് വേ പദ്ധതികള്‍, വാരണാസി, കാണ്‍പൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെ നഗര ലോജിസ്റ്റിക്‌സ് സംരംഭങ്ങള്‍, പ്രധാന തുറമുഖങ്ങളും അവയുടെ ഉള്‍പ്രദേശങ്ങളും തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതികളുടെ ആസൂത്രണ ഘട്ടത്തില്‍ തന്നെ പി എം ഗതി ശക്തി തത്വങ്ങള്‍ ‘സമഗ്ര സര്‍ക്കാര്‍’ സമീപനം പ്രോത്സാഹിപ്പിക്കുന്നു. ഒന്നിലധികം ഡാറ്റാ ലെയറുകളിലൂടെയുള്ള മെച്ചപ്പെട്ട ദൃശ്യവത്കരണം ആസൂത്രണ കാര്യക്ഷമത വര്‍ധിപ്പിക്കുകയും, പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ തടസങ്ങള്‍ കുറയ്‌ക്കുകയും, ഭൂമി ഏറ്റെടുപ്പ് മൂലമുള്ള വ്യവഹാരങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു. കൂടാതെ, ഭാവിയിലെ ആവശ്യകതകള്‍ മുന്‍കൂട്ടി കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ആസൂത്രണം ചെയ്യാന്‍ ഇത് സഹായിക്കുന്നു.

അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഏകോപിത അവലോകനം, നിരീക്ഷണം, ത്വരിതപ്പെടുത്തല്‍ എന്നിവയില്‍ പ്രഗതി സംവിധാനത്തിന്റെ വിജയത്തിന്റെ അടിസ്ഥാനത്തില്‍, പി എം ഗതി ശക്തി അടിസ്ഥാനസൗകര്യ നിര്‍വ്വഹണത്തില്‍ കൂടുതല്‍ സംയോജിതവും ആസൂത്രിതവുമായ സമീപനം പ്രകടമാണ്. ഇത് ഡാറ്റാ അധിഷ്ഠിതവും സമയബന്ധിതവുമായ നിര്‍വ്വഹണത്തിലൂടെ കൂടുതല്‍ കാര്യക്ഷമവും ഏകോപിതവുമായ അടിസ്ഥാന സൗകര്യ ആസൂത്രണത്തിനുള്ള മാതൃക വാഗ്ദാനം ചെയ്യുകയും, ആഗോള സാമ്പത്തിക നയതന്ത്രത്തിന്റെ ഭാഗമെന്ന നിലയില്‍ ഭാരതത്തിന്റെ പാഠങ്ങള്‍ പങ്കുവയ്‌ക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുന്നു.

Tags: Central Government#VikasitBharathInfrastructure Development ProjectGati Shakti National Master Plan
സുമിത ദാവ്ര
സുമിത ദാവ്ര
ഭാരത സര്‍ക്കാരിന് കീഴില്‍ കേന്ദ്ര തൊഴില്‍ സെക്രട്ടറിയായും ലോജിസ്റ്റിക്‌സ് വിഷയങ്ങളുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ച വ്യക്തിയാണ് ലേഖിക [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

Kerala

കേന്ദ്രം ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ 5000 കോടി കേരളം മറച്ചുവച്ചു

India

എല്‍പിജി വിതരണം: ‘പാനിക് ബുക്കിംഗ്’ അരുത്, ലഭ്യത ഉറപ്പാക്കുമെന്നും ഉപഭോക്താക്കളോട് കേന്ദ്ര സര്‍ക്കാര്‍

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

India

ഇറാൻ യുദ്ധം റിപ്പോർട്ട് തെറ്റായ തരത്തിൽ: രാജ്യത്തെ വാർത്താ ചാനലുകളുടെ റേറ്റിങ് നിർത്തിവെക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.