കോട്ടയം : ശബരിമലയില്‍ മകരവിളക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു, മകരവിളക്ക് ദര്‍ശിക്കുന്നതിന് ഭക്തര്‍ക്ക് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവാഭരണ ഘോഷയാത്ര കടന്നുവരുന്ന വഴികള്‍ ഇതിനായി സജ്ജമാക്കി.
മകരവിളക്ക് കഴിഞ്ഞ് ഇറങ്ങുന്ന ഭക്തര്‍ക്ക് യാത്രയ്‌ക്കായി കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ഒപ്പം മല ഇറങ്ങുമ്പോള്‍ ഭക്തരുടെ സുരക്ഷയ്‌ക്കായി പൊലീസുണ്ടാകും. പര്‍ണശാല കെട്ടി താമസിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കാനനപാതയിലൂടെയുള്ള യാത്ര അനുവദിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
















