തിരുവനന്തപുരം: നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ഓട്ടോറിക്ഷയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആറ്റിങ്ങല്‍ ദേശീയപാതയില്‍ എല്‍ഐസി ഓഫീസിന് സമീപം ആണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയില്‍ കഴിയുന്ന ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം.കോരാണി ഭാഗത്തുനിന്നും കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറി.അപകടത്തെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കുടുങ്ങിയവരെ വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.
















