ബംഗളൂരു : കന്നഡ നടൻ യാഷ് തന്റെ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ ഒരു ജനപ്രിയ വ്യക്തിയാണ് എന്നാൽ ഇത്തവണ അദ്ദേഹം വാർത്തകളിൽ ഇടം നേടിയത് തന്റെ അമ്മയുടെ പേരിലാണ്. യാഷിന്റെ അമ്മ പുഷ്പയ്‌ക്കെതിരെ ഭൂമി കൈയേറ്റക്കേസ് ചുമത്തിയത് വൻ വിവാദത്തിന് തിരി കൊളുത്തി.
യാഷിന്റെ അമ്മ പുഷ്പ അരുൺ കുമാർ ഹാസനിലെ വിദ്യാനഗറിലുള്ള തന്റെ വസതിയിൽ 1,500 അടി ഭൂമി കൈയേറിയതായി ജിപിഎ ഹോൾഡറായ ദേവരാജു ആരോപിച്ചിരുന്നു. ദേവരാജുവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണെങ്കിലും പുഷ്പ അവിടെ ഒരു വലിയ സമുച്ചയം നിർമ്മിച്ചിരുന്നു. ഏകദേശം 1,500 അടി ഭൂമി കൈയേറിയിട്ടുണ്ടെന്ന് ദേവരാജു ആരോപിക്കുന്നു.
തന്റെ ഭൂമി വിട്ടുനൽകാൻ ദേവരാജു ഇപ്പോൾ കോടതിയെ സമീപിച്ചു. തുടർന്ന് ഭൂമി ഒഴിഞ്ഞ് കൊടുക്കാൻ നടന്റെ അമ്മയോട് കോടതി നിർദ്ദേശിച്ചു. എന്നാൽ യാഷിന്റെ അമ്മ പുഷ്പ പരാതിക്കാരന്റെ ആരോപണങ്ങൾ നിഷേധിക്കുകയും ഇതെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് അറിയിച്ചിരിക്കുന്നത്.
യാഷിന്റെ അമ്മ, പിഎ പ്രൊഡക്ഷൻസ് എന്ന സ്വന്തം സിനിമ നിർമ്മാണ സ്ഥാപനം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം കന്നഡ ചിത്രം “കൊത്തലവാടി” അവരുടെ നിർമ്മാണ സ്ഥാപനത്തിന് കീഴിലാണ് നിർമ്മിച്ചത്. ചിത്രം ഓഗസ്റ്റ് 1 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.
















