പെഷവാർ : ഹമാസ് നേതാക്കൾ വീണ്ടും പാകിസ്ഥാൻ തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തി. ഹമാസും പാകിസ്ഥാനിലെ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡർമാരും തമ്മിലാണ് അടുത്തിടെ ഒരു കൂടിക്കാഴ്ച നടന്നത്. രണ്ട് വർഷത്തിലേറെയായി ഗാസയിൽ ഇസ്രായേൽ ആക്രമണം നടത്തി ഹമാസ് ഭീകരരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഭീകര സംഘടനകളുടെ ഒത്തുചേരൽ സംഘടിപ്പിച്ചത്.
അതേ സമയം ഹമാസും പാകിസ്ഥാൻ ഭീകരരും തമ്മിലുള്ള ഈ കൂടിക്കാഴ്ചയുടെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാനിലെ ഗുജ്രൻവാലയിൽ നടന്ന പാകിസ്ഥാൻ മർകാസി മുസ്ലീം ലീഗ് സംഘടനയുടെ (പിഎംഎംഎൽ) പരിപാടിക്കിടെ ഹമാസിന്റെ മുതിർന്ന കമാൻഡർ നാജി സാഹിർ എൽഇടി കമാൻഡർ റാഷിദ് അലി സന്ധുവിനെ സന്ദർശിക്കുന്നത് വീഡിയോയിൽ കാണാനാകും. ഈ സംഘടനയെ ലഷ്കർ-ഇ-തൊയ്ബയുടെ രാഷ്‌ട്രീയ മുന്നണിയായി കണക്കാക്കുന്നു.
https://x.com/FrontalForce/status/2008600098503311770?s=20
ഈ കൂടിക്കാഴ്ചയുടെ കൃത്യമായ തീയതി ഇതുവരെ അറിവായിട്ടില്ലെങ്കിലും സാഹിറും സന്ധുവും ഒരേ വേദിയിൽ ഉണ്ടെന്ന് വീഡിയോയിൽ കാണാം. എൻഡിടിവി റിപ്പോർട്ട് അനുസരിച്ച് ഗുജ്രൻവാലയിൽ നടന്ന പിഎംഎംഎൽ പരിപാടിയിൽ സാഹിർ മുഖ്യാതിഥിയായി പങ്കെടുത്തുവെന്നാണ്. സന്ധു പിഎംഎംഎല്ലിന്റെ മുതിർന്ന നേതാവാണ്.
















