വസായ്: വസായ് വിരാര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 26-ാം വാര്‍ഡില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.ബി. ഉത്തംകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് വസായിയില്‍ എത്തും.
വൈകിട്ട് 7ന് വസായ് വെസ്റ്റ് ആനന്ദ് നഗറിലുള്ള വിശ്വകര്‍മ്മ ഹാളില്‍ നടക്കുന്ന മലയാളി സംഗമം പൊതുയോഗത്തില്‍ സുരേഷ് ഗോപി സംസാരിക്കും.
















