തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡിൽ വർക്ക്‌മെൻ, എക്‌സിക്യുട്ടീവ് ട്രെയിനി തസ്തികകളിലേക്ക് ഒഴിവുകൾ. 534 ഒഴിവുണ്ട്. വർക്ക്‌മെൻ470, എക്‌സിക്യുട്ടീവ് ട്രെയിനി64 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷിക്കാനുള്ള വിജ്ഞാപനം ഉടൻ ഉണ്ടാകും.
വർക്ക്‌മെൻ തസ്തികയിൽ യോഗ്യത ഐടിഐയാണ്. 210 ഒഴിവുണ്ട്. ശമ്പളം: 41,000 രൂപ. യോഗ്യത ഇവയാണ്: ഐടിഐ/എൻടിസിയും നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തിക: വർക്ക്‌മെൻ (ഐടിഐ). ഒഴിവ്260 (കരാർനിയമനം). ശമ്പളം: സ്ഥാപനത്തിന്റെ നിയമാനുസൃത ശമ്പളം ലഭിക്കും. യോഗ്യത: ഐടിഐ/എൻടിസി, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തിക: എക്‌സിക്യുട്ടീവ് ട്രെയിനി. ഒഴിവ്64. സ്‌റ്റൈപെൻഡ്: 50,000 രൂപ. യോഗ്യത: ബിടെക്/സിഎ/സിഎംഎ/പിജി(എച്ച്ആർ). ഒരുവർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 82,000 രൂപ ശമ്പളസ്‌കെയിലിൽ അസിസ്റ്റന്റ് മാനേജരായി നിയമനം ലഭിക്കും.
















