മനുഷ്യരോളമില്ലെങ്കിലും പകയും പ്രതികാര ഓർമയുമൊക്കെ സൂക്ഷിക്കുന്ന ചില ജീവികളുണ്ട്. കാക്കകളും ആനകളുമൊക്കെ ഇത്തരം ഓർമകൾ സൂക്ഷിക്കുമെന്നു പറയാറുണ്ട്.ഇത്തരം പക കൊണ്ടു നടക്കുന്ന മൃഗങ്ങളിൽ മറ്റൊരു ഉദാഹരണമാണ് ഒട്ടകം. ഒട്ടകപ്പക വെറും കെട്ടുകഥയല്ലെന്നും ചിലർക്കൊക്കെ ഇതു സംബന്ധിച്ച് അനുഭവസാക്ഷ്യമുണ്ടെന്നും ഗവേഷകർ പറയുന്നു.
ഒട്ടകങ്ങൾ വളരെ ഉയർന്ന ഗ്രഹണശേഷിയുള്ള ജീവികളാണ്. അസൂയ, നീരസം തുടങ്ങിയ തീവ്ര വികാരങ്ങൾ അനുഭവിക്കാൻ അവയ്‌ക്ക് കഴിയും . ദ്രോഹിച്ചവരെയും വേദനിപ്പിച്ച സാഹചര്യങ്ങളെയും ദീർഘകാലം ഓർമയിൽ സൂക്ഷിക്കാനും പ്രതികാരം ചെയ്യാൻ അവസരം പാർത്തിരിക്കാനും അവയ്‌ക്ക് കഴിവുണ്ട്.
മോശമായി പെരുമാറിയാൽ പാൽ ചുരത്തുന്നത് നിർത്തുകയോ, പുറത്തിരിക്കുന്ന യാത്രക്കാരെ തള്ളിയിടുകയോ ഒക്കെ ഒട്ടകങ്ങൾ ചെയ്യാറുണ്ട്. പലപ്പോഴും അതിക്രൂരമാണ് ഒട്ടക്കപ്പകയെന്നും ഗവേഷകർ പറയുന്നു.












