തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍.വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
താന്‍ ഇല്ലാതെ പത്തനാപുരത്തുകാര്‍ക്ക് പറ്റില്ല. തനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് തന്നെയും വിശ്വാസമാണ്. അവിടെ അല്ലാതെ വേറെ എവിടെ പോവാനാണെന്ന് ഗണേഷ്‌കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കെഎസ്ആര്‍ടിസിയെ നല്ല നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അഭിമാനം പത്തനാപുരത്തുകാര്‍ക്കാണെന്ന് മന്ത്രി പറഞ്ഞു. അവരുടെ മന്ത്രിയാണ്. അവരുടെ എംഎല്‍എയാണ്. അവരാണ് മന്ത്രിയും എംഎല്‍എയുമാക്കിയത്.
കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തും. 21 ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്ന് ഇതുവരെ 4.26 കോടി രൂപ ലഭിച്ചു.വോള്‍വോ ലക്ഷ്വറി ബസുകള്‍ ഉടന്‍ എത്തും.ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ബസ് സര്‍വീസ് നടത്തുക.പാന്‍ട്രി അടക്കം സൗകര്യങ്ങള്‍ ബസില്‍ ഉണ്ടാവും. വിമാനത്തിനേക്കാള്‍ സൗകര്യങ്ങളാണ് ബസില്‍ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്വില്‍ അംബാസിഡറായി പ്രവൃത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.















