ന്യൂദല്‍ഹി: കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയുടെ യുഎഇ സന്ദര്‍ശനം ഇന്ന് തുടങ്ങും. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മേഖലയിലും മറ്റു സാമ്പത്തിക മേഖലകളിലുമുള്ള സഹകരണവും നയതന്ത്ര ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് രണ്ട് ദിവസത്തേക്കാണ് സന്ദര്‍ശനം. ഇതുമായി ബന്ധപ്പെട്ട് യുഎഇയിലെ സൈനിക മേധാവികളുമായും ദ്വിവേദി ചര്‍ച്ച നടത്തും.
പുതുവത്സരദിനത്തില്‍ ദ്വിവേദി എക്‌സില്‍ നടത്തിയ ആശംസ ഏറെ ശ്രദ്ധേിക്കപ്പെട്ടിരുന്നു. കഴിഞ്ഞൊരു ദശാബ്ദ കാലമായി വലിയൊരു പരിവര്‍ത്തനത്തിലൂടെയാണ് സൈന്യം
പോയിക്കൊണ്ടിരിക്കുന്നതെന്നും, ഐക്യം, സ്വാശ്രയം, നൂതനവുമാണ് ഭാരതത്തിന്റെ പ്രതിരോധ നയത്തിന്റെ അടിത്തറ. തദ്ദേശ സാങ്കേതിക വിദ്യയുടെ പ്രാധാന്യവും അതിലുണ്ടാവുന്ന പുത്തനാശയവും സൈന്യത്തിന്റെ ഭാവിക്ക് ഗുണം ചെയ്യും. അതിനുവേണ്ടി ആഹ്വാനം ചെയ്യുന്നതായിരുന്നു ദ്വിവേദിയുടെ പോസ്റ്റ്.












