കണ്ണൂര്‍: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്കന്‍ സൈന്യം ബന്ദിയാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്ക കാണിച്ചത് തെമ്മാടിത്തമാണ്. വെനസ്വേലയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെനസ്വേല പ്രസിഡന്റിനെ അവരുടെ രാജ്യത്ത് കടന്ന് ആക്രമണം നടത്തി ബന്ദിയാക്കിയത് എന്ത് നീതിയാണെന്ന് പിണറായി ചോദിച്ചു. രാജ്യാതിര്‍ത്തി എവിടെയാണെന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. മുന്‍കൂട്ടി ആസൂത്രണം നടത്തി രാജ്യത്തിന്റെ ഭരണാധികാരിയെയും ഭാര്യയെയും ബന്ദിയാക്കി.
അമേരിക്കന്‍ അധിനിവേശത്തിനെതിരെ ലോകമൊട്ടാകെ പ്രതിഷേധം ഉയരണം. ഒരു രാജ്യത്തിന്റെ പരമാധികാരത്തില്‍ അമേരിക്ക കടന്നുകയറിയിട്ടും അതിനെ കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിക്കുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.
















