Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസ്: പദ്ധതി ആസൂത്രണം ചെയ്തു; പക്ഷെ നൂല്‍ ചതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 05:59 am IST
in Kerala

തിരുവനന്തപുരം: തൊണ്ടിമുതലായ അടിവസ്ത്രം കോടതിയില്‍ നിന്നു മാറ്റിയ കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും. അത്യപൂര്‍വമായ കേസില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ണായക വിധി.

1990 ഏപ്രില്‍ നാലിന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍ലിയെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തി രക്ഷപ്പെടുത്തിയെന്നാണ് കേസ്.

1994ല്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷിച്ച് കുറ്റം വ്യക്തമായതോടെ വഞ്ചിയൂര്‍ പോലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഗൂഢാലോചനയ്‌ക്ക് ആറു മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും, കള്ളത്തെളിവ് ഉണ്ടാക്കലിന് മൂന്നു വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷാ വിധി.

തൊണ്ടിമുതല്‍ അട്ടിമറിച്ചത് വളരെ ആസൂത്രിതമായിരുന്നു. ആന്‍ഡ്രൂസ് സാല്‍വദോര്‍ സാര്‍ലി ജയിലിലായി നാലു മാസം കഴിഞ്ഞപ്പോള്‍ പോള്‍ എന്ന പേരില്‍ ബന്ധു കോടതിയിലെത്തി കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കള്‍ കൈമാറണം എന്ന് ഹര്‍ജി നല്‍കി.

പോളും ആന്റണി രാജുവും സ്വകാര്യവസ്തുക്കള്‍ക്കൊപ്പം തൊണ്ടി മുതലായ അടിവസ്ത്രം കൂടി ഒപ്പിട്ട് വാങ്ങി. വിചാരണയ്‌ക്ക് തൊട്ടുമുമ്പാണ് ഇത് കോടതിയില്‍ തിരികെ നല്‍കുന്നത്.

ഇതിനിടെ തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ച് ചെറുതാക്കി വീണ്ടും തുന്നി. പക്ഷേ അടിവസ്ത്രത്തിലെ നൂലും മുറിച്ച ശേഷം തുന്നിയ നൂലിലെയും നിറവ്യത്യാസവും കള്ളിവെളിച്ചത്താക്കി. ഇത് ഫോറന്‍സിക് പരിശോധനയില്‍ തെളിയുകയും ചെയ്യുകയായിരുന്നു.

വിമാനത്താവളത്തില്‍ വച്ചാണ് ആന്‍ഡ്രൂസിനെ അവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൂന്തുറ സ്റ്റേഷനില്‍ എത്തിക്കുന്നത്. 61 ഗ്രാം ഹാഷിഷ് ആയതിനാല്‍ കേസിന്റെ അന്വേഷണം സിഐ ആയിരുന്ന കെ.കെ. ജയമോഹനിലേക്ക് എത്തി. കേസിന്റെ വിചാരണ നടക്കുമ്പോള്‍ത്തന്നെ ഒരു ബോംബ് വച്ചിട്ടുണ്ടെന്നും അത് പൊട്ടുന്നതോടെ കേസ് തന്നെ ഇല്ലാതാകുമെന്നും അഭിഭാഷകനായ ആന്റണി പറഞ്ഞിരുന്നുവെന്ന് ജയമോഹന്‍ ജന്മഭൂമിയോട് പറഞ്ഞു. ഇക്കാര്യം പബ്ലിക് പ്രോസിക്യൂട്ടര്‍ രാജസേനന്‍ വഴി വഞ്ചിയൂര്‍കോടതിയെ അറിയിക്കുകയും ചെയ്തു.

കോടതി പത്തു വര്‍ഷം ശിക്ഷ വിധിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ എത്തിയപ്പോഴാണ് ബോംബ് എന്തെന്ന് വ്യക്തമാകുന്നത്. തുടര്‍ന്നാണ് ഹൈക്കോടതിയെ ബോംബിന്റെ കാര്യം ബോധ്യപ്പെടുത്തുന്നത്. തുടര്‍ന്ന് ഹൈക്കോടതിയുടെ വിജിലന്‍സ് അന്വേഷണം നടത്തിയപ്പോഴും ഇത് സംബന്ധിച്ച് മൊഴി നല്‍കി. ഹൈക്കോടതി നിര്‍ദേശിച്ച കേസായിരുന്നിട്ടുപോലും ഒരു ഡിവൈഎസ്പി എഴുതിത്തള്ളി.

ഒടുവില്‍ ഐജിയായിരുന്ന സെന്‍കുമാറിനെ കാര്യങ്ങള്‍ ധരിപ്പിച്ചതിനുശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതും എസ്പിയായിരുന്ന പ്രഭയെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നതും. 32 വര്‍ഷത്തിന് ശേഷം വന്ന വിധിയില്‍ അഭിമാനമുണ്ടെന്നും ജയമോഹന്‍ പറഞ്ഞു.

Tags: Antony RajuUnderwear evidence tampering case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിച്ചില്ല, അയോഗ്യത നിലനിൽക്കും, മത്സരിക്കാമെന്ന മോഹം പൊലിഞ്ഞു

Kerala

ആന്റണി രാജു സ്ഥാനാര്‍ത്ഥിയാകുമോ? തൊണ്ടിമുതല്‍ കേസിലെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

Kerala

ആന്റെണി രാജുവിന് എതിരെ ബിജെപിയുടെ കുറ്റ വിചാരണ സദസ്, തിരുവനന്തപുരം നിയോജക മണ്ഡലം 70 വര്‍ഷമായി അവഗണന നേരിടുന്നു

Kerala

ആന്റണി രാജുവിനെതിരെ സാഹചര്യ തെളിവുകള്‍ മാത്രം, കുറ്റക്കാരനാണെന്ന് ഉറപ്പിക്കുന്നതെങ്ങിനെയെന്ന് ആരാഞ്ഞ് കോടതി

Kerala

തൊണ്ടിമുതല്‍ തിരിമറിക്കേസ് : മുന്‍മന്ത്രി ആന്റണി രാജുവിന്‌റെ രാഷ്‌ട്രീയ മോഹത്തിന് തടയിട്ട് സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.