ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനാണ് സംസ്ഥാനത്തുടനീളമുള്ള സഹകരണബാങ്കുകളുടെ ഉല്പത്തിക്ക് കാരണക്കാരനെന്നത് അധികമാര്‍ക്കുമറിയാത്ത ചരിത്രമാണെന്ന് കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ രാജീവ് ആലുങ്കല്‍.
ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാന്‍ ഇന്നാരും തയാറല്ല. ഇതാണ് ഇക്കാര്യങ്ങള്‍ ആരുമറിയാതെ പോകാന്‍ കാരണം. 149 ാമത് മന്നം ജയന്തി സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മന്നത്തെക്കുറിച്ച് സമൂഹത്തിന്റെ മുന്നിലുള്ള അറിവുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു രാജീവിന്റെ ചൂണ്ടിക്കാട്ടലുകള്‍.
മധ്യതിരുവിതാംകൂറിലെ രണ്ടാമത്തെ തൊഴിലാളി സംഘത്തിന്റെ സ്ഥാപകനും മന്നമായിരുന്നു. 1922 മാര്‍ച്ച് 20 ന് കായംകുളത്ത് സ്ഥാപിതമായ കയര്‍ തൊഴിലാളി സംഘമാണ് മന്നത്ത് പത്മനാഭന്‍ രൂപവത്ക്കരിച്ച തൊഴിലാളി സംഘമെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ധ്യാപകനും അഭിഭാഷകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ സമുദായാചാര്യന്‍ നല്ല ഒരു കലാകാരന്‍ കൂടിയാണെന്നതും ആര്‍ക്കുമറിയാത്ത സത്യമാണ്. രാജീവിന്റെ വാക്കുകള്‍ സമ്മേളന നഗരിയിലെത്തിയവര്‍ക്ക് ചുരുങ്ങിയ സമയം കൊണ്ട് പുതിയ ഒരറിവായി മാറി.
സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടിയ സമുദായാചാര്യന്‍ എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണെന്നും രാജീവ് ആലുങ്കല്‍ പ്രഭാഷണത്തില്‍ പറഞ്ഞു.
















