- സീറ്റുകള്‍ 118
- ഓണ്‍ലൈനില്‍ ജനുവരി 4 വരെ രജിസ്റ്റര്‍ ചെയ്യാം
- വിശദവിവരങ്ങള്‍ www.bhu.ac.in/admission
- അപേക്ഷാഫീസ് 2000 രൂപ, എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക്
1000 രൂപ - സെലക്ഷന്‍ ഐഐഎം-കാറ്റ് സ്‌കോര്‍, ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യു അടിസ്ഥാനത്തില്‍
‘ബിഎച്ച്‌യു’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ (വാരണാസി) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന 2026-28 ബാച്ചിലേക്കുള്ള ഫുള്‍ടൈം മാസ്റ്റര്‍ ഓഫ് ബിസിനസ് സഡ്മിനിസ്‌ട്രേഷന്‍ (എംബിഎ), എംബിഎ (ഇന്റര്‍നാഷണല്‍ ബിസിനസ്-1ബി) പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈനില്‍ ജനുവരി 4 നകം രജിസ്റ്റര്‍ ചെയ്യാം. https://bhumbaadm.samarth.edu.in ല്‍ ഇതിനുള്ള സൗകര്യം ലഭിക്കും.
എംബിഎ പ്രോഗ്രാമില്‍ 59 സീറ്റുകളുണ്ട്. മാര്‍ക്കറ്റിങ്, ഹ്യൂമെന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഫിനാന്‍സ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്.
എംബിഎ (ഐബി) (സീറ്റുകള്‍ 59) പ്രോഗ്രാമില്‍ മേല്‍പ്പറഞ്ഞ സ്‌പെഷ്യലൈസേഷനുകള്‍ക്ക് പുറമെഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ്‌കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ യോഗ്യത: എന്‍ജിനീയറിങ് ടെക്‌നോളജി, അഗ്രികള്‍ച്ചര്‍, മെഡിസിന്‍ നിയമം അടക്കം ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 50% മാര്‍ക്കില്‍ (എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 45% മതി) കുറയാതെ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ഡിസിപ്ലിനില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം (50% മാര്‍ക്കില്‍ കുറയരുത്). 2025-26 അധ്യയനവര്‍ഷത്തില്‍ അവസാനവര്‍ഷ യോഗ്യതാപരീക്ഷയെഴുതുന്നവരെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കും.
പ്രവേശന വിജ്ഞാപനവും വിവരണപത്രികയും www.bhu.ac.in/admission ല്‍ ലഭിക്കും. അപേക്ഷാഫീസ് 2000 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് 1000 രൂപ മതി. രജിസ്‌ട്രേഷനുള്ള നിര്‍ദേശങ്ങള്‍ വിവരണപത്രികയിലുണ്ട്.
സെലക്ഷന്‍: ഐഐഎം-കാറ്റ് 2025 സ്‌കോര്‍ (50%), അക്കാഡമിക് മികവ് (20%), ഗ്രൂപ്പ്ചര്‍ച്ച (15%), വ്യക്തിഗത അഭിമുഖം (15%) എന്നിങ്ങനെ വെയിറ്റേജ്‌നല്‍കി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം.
ഫീസ് ഘടന: നാല് സെമസ്റ്ററുകളായുള്ള പ്രോഗ്രാമില്‍ ഓരോ സെമസ്റ്ററിനും 30,000 രൂപയാണ് ഫീസ്. ഹോസ്റ്റല്‍ ഫീസ് സെമസ്റ്റര്‍ ഓരോന്നിനും 6000 രൂപ വീതം. മെസ് ചാര്‍ജ് ഇതിന് പുറമെ നല്‍കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുംവെബ്‌സൈറ്റ് സന്ദര്‍ശിക്കാം.











