Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘കീമോതെറാപ്പി മരുന്നുകൾക്ക് പോലും മാറ്റാൻ കഴിയാത്ത കാൻസർ മുഴകളെ പാടെ ഇല്ലാതാക്കാൻ സാധിച്ചു’ – ക്യാൻസറിനെതിരെ മരുന്ന് കണ്ടെത്തിയെന്ന് വെളിപ്പെടുത്തൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 07:58 am IST
in World

കാൻസറിനെതിരായ പോരാട്ടത്തിലാണ് ലോകം. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിരവധിയായ ​ഗവേഷണങ്ങളാണ് കാൻസറിനെതിരായ മരുന്നുകൾ വികസിപ്പിക്കുന്നതിനായി നടക്കുന്നത്. ഇപ്പോഴിതാ, കാൻസർ എന്ന മഹാമാരിക്കെതിരെ ഒരു ചെറിയ തവളയുടെ ഉള്ളിൽ നിന്നും മരുന്ന് കണ്ടെത്താൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ശാസ്ത്ര എഴുത്തുകാരനായ സുരേഷ് കുട്ടി. ജപ്പാനിലെ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയതെന്നും സുരേഷ് കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:

തവളയുടെ കുടലിൽ ഒളിഞ്ഞിരുന്ന കാൻസർ മരുന്ന്
==========================

കാൻസർ എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ശാസ്ത്രലോകം എപ്പോഴും പുതിയ വഴികൾ തേടിക്കൊണ്ടിരിക്കുകയാണ്, എന്നാൽ ആരും പ്രതീക്ഷിക്കാത്ത ഒരിടത്ത് നിന്നാണ് ഇപ്പോൾ ഒരു പുതിയ പ്രതീക്ഷ ഉദയം ചെയ്തിരിക്കുന്നത്; അതും ഒരു ചെറിയ തവളയുടെ ഉള്ളിൽ നിന്ന്.

പ്രകൃതിയിലെ ചില ജീവികൾക്ക്, പ്രത്യേകിച്ച് ഉഭയജീവികൾക്കും ഉരഗങ്ങൾക്കും, കാൻസർ വരാനുള്ള സാധ്യത വളരെ കുറവാണെന്ന കാര്യം ശാസ്ത്രലോകത്തെ എക്കാലത്തും അത്ഭുതപ്പെടുത്തിയിട്ടുള്ള ഒന്നാണ്. ഈയൊരു നിരീക്ഷണത്തിൽ നിന്നാണ് ജപ്പാനിലെ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ തങ്ങളുടെ അന്വേഷണം ആരംഭിച്ചത്.

എന്തുകൊണ്ടാണ് ഈ ജീവികൾക്ക് കാൻസർ വരാത്തത്? അവയുടെ ശരീരത്തിനുള്ളിൽ, പ്രത്യേകിച്ച് അവയുടെ കുടലിൽ വസിക്കുന്ന സൂക്ഷ്മാണുക്കൾക്ക് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന ചോദ്യമാണ് വിപ്ലവകരമായ ഒരു കണ്ടുപിടുത്തത്തിലേക്ക് വഴിതെളിച്ചത്. ജാപ്പനീസ് ട്രീ ഫ്രോഗ് (Dryophytes japonicus), ഫയർ ബെല്ലി ന്യൂട്ട് (Cynops pyrrhogaster) തുടങ്ങിയ ഉഭയജീവികളുടെയും, ജാപ്പനീസ് ഗ്രാസ് ലിസാർഡ് (Takydromus tachydromoides) എന്ന ഉരഗത്തിന്റെയും കുടലിലെ ബാക്ടീരിയകളെ ഇവർ വിശദമായി പഠനവിധേയമാക്കി.

ഈ ജീവികളുടെ കുടലിൽ നിന്ന് വേർതിരിച്ചെടുത്ത 45 വ്യത്യസ്ത ബാക്ടീരിയകളെയും അവയുടെ കാൻസർ വിരുദ്ധ സ്വഭാവത്തെയും ഗവേഷകർ നിരീക്ഷിച്ചു. ഇവയിൽ പല ബാക്ടീരിയകളും കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നതായി കണ്ടുവെങ്കിലും, ജാപ്പനീസ് ട്രീ ഫ്രോഗിൽ നിന്ന് ലഭിച്ച എവിഞ്ചെല്ല അമേരിക്കാന (Ewingella americana) എന്ന ബാക്ടീരിയയുടെ പ്രവർത്തനം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.

സാധാരണഗതിയിൽ നിയന്ത്രിക്കാൻ പ്രയാസമുള്ള വൻകുടലിലെ കാൻസർ ബാധിച്ച എലികളിൽ ഈ ബാക്ടീരിയയെ കുത്തിവെച്ചപ്പോൾ അത്ഭുതകരമായ ഫലമാണ് ലഭിച്ചത്. രക്തത്തിലൂടെ സഞ്ചരിക്കുന്ന ഈ ബാക്ടീരിയകൾ കൃത്യമായി കാൻസർ മുഴകളെ ലക്ഷ്യമാക്കി നീങ്ങുകയും അവിടെ താവളമുറപ്പിക്കുകയും ചെയ്തു. കാൻസർ മുഴകൾക്കുള്ളിലെ ഓക്സിജൻ കുറഞ്ഞ സാഹചര്യം (Hypoxia) ഈ ബാക്ടീരിയകൾക്ക് വളരാൻ അനുകൂലമായ ഒരിടമാണ് നൽകുന്നത്, അതേസമയം ഓക്സിജൻ ധാരാളമുള്ള ആരോഗ്യമുള്ള അവയവങ്ങളിൽ ഇവയ്‌ക്ക് നിലനിൽക്കാൻ കഴിയില്ല എന്നതും ഇതിന്റെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നു.

ഈ ബാക്ടീരിയയുടെ പ്രവർത്തനം കേവലം കാൻസർ കോശങ്ങളെ നശിപ്പിക്കുക എന്നത് മാത്രമല്ല, മറിച്ച് രണ്ട് രീതിയിലുള്ള ആക്രമണമാണ് ഇവ അഴിച്ചുവിടുന്നത്. ഒന്നാമതായി, എവിഞ്ചെല്ല അമേരിക്കാന നേരിട്ട് കാൻസർ കോശങ്ങളെ ആക്രമിച്ചു നശിപ്പിക്കുന്നു. രണ്ടാമതായി, അത് ശരീരത്തിൻറെ പ്രതിരോധ സംവിധാനത്തെ ഉണർത്തുകയും കാൻസറിനെതിരെ പോരാടാൻ സജ്ജമാക്കുകയും ചെയ്യുന്നു.

ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിയുന്നതോടെ ന്യൂട്രോഫില്ലുകൾ, ടി-കോശങ്ങൾ, ബി-കോശങ്ങൾ തുടങ്ങിയ പ്രതിരോധ ഭടന്മാർ കാൻസർ മുഴകളിലേക്ക് ഇരച്ചെത്തുകയും ബാക്ടീരിയയോടൊപ്പം ചേർന്ന് കാൻസർ കോശങ്ങളെ തുരത്തുകയും ചെയ്യുന്നു. ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച കാൻസർ ചികിത്സകളായ കീമോതെറാപ്പിയുമായും (Doxorubicin), ഇമ്മ്യൂണോതെറാപ്പിയുമായും (Anti-PD-L1 antibody) താരതമ്യം ചെയ്തപ്പോൾ എവിഞ്ചെല്ല അമേരിക്കാന നൽകിയ ഫലം വളരെ മുന്നിലായിരുന്നു.

കീമോതെറാപ്പി മരുന്നുകൾക്ക് പോലും പൂർണ്ണമായി മാറ്റാൻ കഴിയാത്ത കാൻസർ മുഴകളെ പാടെ ഇല്ലാതാക്കാൻ ഈ ബാക്ടീരിയക്ക് സാധിച്ചു എന്നത് വലിയൊരു നേട്ടമാണ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ ബാക്ടീരിയ ചികിത്സക്ക് പാർശ്വഫലങ്ങൾ തീരെയില്ല എന്നതാണ്. എലികളിലെ പരീക്ഷണത്തിൽ കരൾ, വൃക്ക, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങൾക്ക് യാതൊരു തകരാറും സംഭവിച്ചില്ലെന്ന് മാത്രമല്ല, ബാക്ടീരിയകൾ കാൻസർ മുഴകളിൽ അല്ലാതെ മറ്റ് അവയവങ്ങളിൽ കടന്നുകയറിയതുമില്ല.

ജനിതക മാറ്റം വരുത്തിയ ബാക്ടീരിയകളെ ഉപയോഗിച്ചുള്ള ചികിത്സകളിൽ പലപ്പോഴും അപ്രതീക്ഷിതമായ പാർശ്വഫലങ്ങൾ ഉണ്ടാകാറുണ്ട്, എന്നാൽ പ്രകൃതിയിൽ നിന്ന് നേരിട്ട് കണ്ടെത്തിയ എവിഞ്ചെല്ല അമേരിക്കാന അത്തരം ഭീഷണികളൊന്നും ഉയർത്തുന്നില്ല.

കാൻസർ മുഴകൾ അപ്രത്യക്ഷമാകുന്നതോടെ ബാക്ടീരിയകളും ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു.

പ്രകൃതിയിൽ, പ്രത്യേകിച്ച് നാം അധികം ശ്രദ്ധിക്കാത്ത ചെറിയ ജീവികളിൽ, ഒളിഞ്ഞിരിക്കുന്ന വലിയ രഹസ്യങ്ങളുടെയും സാധ്യതകളുടെയും തെളിവാണ് ഈ പഠനം.

ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം കൂടി ഈ പഠനം നമ്മെ ഓർമ്മിപ്പിക്കുന്നു; ഒരുപക്ഷെ നാളെ മനുഷ്യരാശിയെ രക്ഷിക്കാൻ പോകുന്ന മരുന്ന് ഇതുപോലൊരു ചെറിയ ജീവിയുടെ ഉള്ളിലായിരിക്കാം.

അവലംബം

Iwata, S., Yamasita, N., Asukabe, K., Sakari, M., & Miyako, E. (2025). Discovery and characterization of antitumor gut microbiota from amphibians and reptiles: Ewingella americana as a novel therapeutic agent with dual cytotoxic and immunomodulatory properties. Gut Microbes, 17(1), 2599562.

Tags: frogCancer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം കാൻസറിനെ തുരത്തണം: മുന്നറിയിപ്പുമായി ഡോക്ടർമാർ

Health

ഈ ഒരു ശീലം മൂലം 7 തരം ക്യാൻസറിന് സാധ്യത

Health

തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ക്യാന്‍സര്‍ രോഗ സാധ്യത

Vicharam

ഇന്ന് ലോക ക്യാന്‍സര്‍ ദിനം; അതിജീവിക്കാം ആത്മവിശ്വാസത്തോടെ

Health

കാന്‍സര്‍ തടയാനും ചെറുനാരങ്ങ : എങ്ങനെയെന്നല്ലേ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.