ജീവിതത്തിൽ അപ്രതീക്ഷിതമായി പ്രശനങ്ങൾ വരുമ്പോഴാണല്ലോ നാം ഉത്തമനായ ജ്യോത്സ്യന്റെ സഹായം തേടുന്നത് . നിമിത്തത്തിനു ജ്യോതിഷത്തിൽ പ്രാധാന്യമുള്ളതിനാൽ ജ്യോത്സ്യനെ കാണാൻ ഇറങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഉത്തമമാണ് .
അതിൽ പ്രധാനമാണ് പ്രശ്നം വയ്‌ക്കാൻ പോകുമ്പോൾ ഇറങ്ങുന്ന ആളുകളുടെ എണ്ണം . കഴിവതും ഒറ്റ സംഖ്യയിൽ ആവാതിരിക്കുക .
കറുത്തവാവ് , അഷ്ടമി ,നവമി തിഥികൾ പാടില്ല.
ഭരണി , കാർത്തിക , തിരുവാതിര ,ആയില്യം, പൂരം , തൃക്കേട്ട ,പൂരാടം , പൂരൂരുട്ടാതി എന്നീ നക്ഷത്രദിനങ്ങൾ ഒഴിവാക്കുക.
കറുത്ത നിറത്തിലുള്ള വസ്ത്രം , ആഭരണം , പൊട്ട് , ചരട് എന്നിവ ധരിക്കാതിരിക്കുന്നത് നന്ന് .
കുടുംബദേവതയെ പ്രാർഥിച്ച ശേഷം മാത്രം ഭവനത്തിൽ നിന്ന് ഇറങ്ങുക.















