തിരുവനന്തപുരം: തിരുവനന്തപുരത്ത് പോസ്റ്റല്‍ വകുപ്പില്‍ ക്രിസ്മസ് ആഘോഷിക്കാതിരിക്കുന്നതിന് പിന്നില്‍ ഗണഗീതം പാടണമെന്ന് നിര്‍ബന്ധിച്ചതിനാലാണന്ന വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നിലെ സത്യമറിഞ്ഞാല്‍ ഇന്ത്യയില്‍ ഉടനീളം ഈ ക്രിസ്മസ് സീസണില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനാകും. .
തിരുവനന്തപുരത്ത് പോസ്റ്റല്‍ വകുപ്പിലെ ക്രിസ്മസ് ആഘോഷത്തിന് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന ഒരു കുറിപ്പ് വൈറലായി പ്രചരിക്കുകയാണ്:
“കഴിഞ്ഞ 10 വർഷമായി ഈ ഓഫീസിൽ പോസ്റ്റൽ അസിസ്റ്റൻറ് ആയി സേവനം ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി രേഷ്മ മേരിയാണ് വർഷങ്ങളായി ഈ ഓഫീസിലെ ക്രിസ്മസ് ആഘോഷങ്ങളിലെ കരോൾ ഗാനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് , പാട്ടുകൾ ചിട്ടപ്പെടുത്തുന്നതും പ്രാക്ടീസ് ചെയ്യിപ്പിക്കുന്നതും ഉൾപ്പെടെ ഇത്തരം എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി പങ്കെടുക്കുകയും ചെയ്യുന്ന ഒരു ജീവനക്കാരിയാണ് രേഷ്മ മേരി.
എന്നാൽ ഇക്കാലമത്രയും ഇടതുപക്ഷ പോസ്റ്റൽ ജീവനക്കാരുടെ സംഘടനയായ NFPE ( National federation of postal employees ) അംഗമായിരുന്നു രേഷ്മ മേരി കഴിഞ്ഞ ഒന്നരമാസം മുമ്പ് ഈ സംഘടനയിൽ നിന്നും അംഗത്വം രാജിവെച്ച് BMS അനുകൂല പോസ്റ്റൽ ജീവനക്കാരുടെ സംഘടനയായ Bharatiya Postal Administrative Offices Employees Union (BPAOEU ) നിൽ ചേർന്നിരുന്നു. അതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾക്ക് ശേഷമാണ് ക്രിസ്മസ് ആഘോഷങ്ങൾക്കായി തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ രേഷ്മ മേരിയെ ആഡ് ചെയ്യുകയും പതിവുപോലെ കരോൾ ഗാനത്തിന്റെ ചുമതല രേഷ്മ മേരി ഏറ്റെടുക്കുകയും ചെയ്യുന്നതും
കരോൾ പാടുന്നതിനുള്ള ഗാനങ്ങളും അതിന്റെ വരികളും എല്ലാം രേഷ്മ ആ ഗ്രൂപ്പിൽ ഇടുകയും അവിടെയുണ്ടായിരുന്നവർ അതെല്ലാം അംഗീകരിക്കുകയും അതിനുവേണ്ടി പ്രാക്ടീസ് തുടങ്ങുകയും ചെയ്തിരുന്നു അതുവരെ സുഗമമായി ഒരു പ്രശ്നങ്ങളും ഇല്ലാതെ പോയിക്കൊണ്ടിരുന്ന ആ ഗ്രൂപ്പിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച രാത്രി BMS കാരി കരോൾ ഗാനം പാടേണ്ടതില്ല എന്നു പറഞ്ഞുകൊണ്ട് ഏകപക്ഷീയമായി രേഷ്മ മേരിയെ ആ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയിരുന്നു.
CPMG ഓഫീസ് ജീവനക്കാരനായ ചില ന്യൂനപക്ഷസമുദായാംഗങ്ങളായ ചില ഇടതുപക്ഷ പോസ്റ്റൽ സംഘടന നേതാക്കളാണ് സത്യത്തിൽ ആവശ്യമില്ലാത്ത വിഷയങ്ങൾ ഉണ്ടാക്കി തിരുവനന്തപുരത്തെ പോസ്റ്റൽ വിഭാഗത്തിൽ വർഷങ്ങളായി നടന്നുവന്ന ക്രിസ്മസ് ആഘോഷം അലങ്കോലമാക്കുകയും അനാവശ്യമായി റദ്ദാക്കുകയും ചെയ്തത്. ഇവര്‍ തന്നെ വാർത്ത വളച്ചൊടിച്ച് വ്യാജവാർത്തയുണ്ടാക്കി വർഗീയ മുതലെടുപ്പ് നടത്തുകയും ചെയ്തു. BMS ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് പോസ്റ്റൽ വകുപ്പിന്റെ ക്രിസ്മസ് ആഘോഷം റദ്ദാക്കി എന്നായിരുന്നു ഇവര്‍ കെട്ടിച്ചമച്ച വാര‍്ത്ത. വാർത്തയുടെ യാഥാർത്ഥ്യം എന്ത് ???
കരോൾ ഗാനം പാടിയാൽ ഗണഗീതവും പാടണമെന്ന് BMS ആവശ്യം ഉന്നയിച്ചുവെന്നും അവരുടെ ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് തപാൽ വകുപ്പിന്റെ സർക്കിൾ ഓഫീസിൽ നടത്താനിരുന്ന ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കിയെന്നുമാണ് വാർത്ത പുറത്തുവന്നത്……. പതിവുപോലെ ഇടത് വലത് സുഡാപ്പി ഹാൻഡിലുകൾ ഏറ്റെടുത്ത് ക്രിസ്ത്യൻ ഗ്രൂപ്പുകളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിപ്പിച്ച് ചർച്ചയ്‌ക്ക് ഇടയാക്കിയ ഈ വാർത്ത 100% വ്യാജമാണ്………സത്യത്തിൽ ഈ വാർത്ത ആദ്യം പുറത്തുവിട്ട ആളുകൾ തന്നെയാണ് ക്രിസ്മസ് ആഘോഷം റദ്ദാക്കിയതിന്റെ യഥാർത്ഥ കാരണക്കാർ.
എന്താണ് സംഭവത്തിന്റെ യാഥാർത്ഥ്യം ???
കേരളത്തിലെ തപാൽ വകുപ്പിന്റെ ഹെഡ് ക്വാർട്ടേഴ്‌സ് ആയ തിരുവനന്തപുരത്തെ CPMG ഓഫീസിൽ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ക്രിസ്മസ് ആഘോഷവും കരോൾ ഗാനവുമെല്ലാം പതിവായി നടത്തിവന്നിരുന്നതാണ്. ഓഫീസ് സ്റ്റാഫിൽ നിന്നും മാസം പത്ത് രൂപ പ്രതിമാസ വരിസംഖ്യ ഈടാക്കി പ്രവർത്തിക്കുന്ന പ്രസ്തുത റിക്രിയേഷൻ ക്ലബ്ബിന്റെ ആഘോഷങ്ങളിൽ യാതൊരുവിധ ജാതിയോ മതമോ ഒന്നും തന്നെ ആരും നോക്കാറില്ല, അതുകൊണ്ടുതന്നെ എല്ലാ മതങ്ങളുടെയും വിശേഷ ദിവസങ്ങൾ റിക്രിറിയേഷൻ ക്ലബ്ബ് ആഘോഷിക്കാറുള്ളതാണ്.
ക്രിസ്മസ് പരിപാടികൾ നടത്തേണ്ട റിക്രിയേഷൻ ക്ലബ്ബിന്റെ ഗവേണിംഗ് കൗൺസിലിൽ ഒരു BMS അംഗം മാത്രമാണ് ഉള്ളത് , ബാക്കി ഭൂരിപക്ഷവും NFPE എന്ന ഇടത് സംഘടനയുടെ അംഗങ്ങൾ മാത്രമാണ്, അതുകൊണ്ടുതന്നെ റിക്രിയേഷൻ ക്ലബ്ബിന്റെ ഗവേണിംഗ് കൗൺസിൽ അന്തിമ തീരുമാനം ഇടതുപക്ഷക്കാരുടെ തന്നെയാണ്. രേഷ്മ മേരിയെ ക്രിസ്മസ് ആഘോഷങ്ങളുടെ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിനെ ഗവേണിംഗ് കൗൺസിൽ അംഗങ്ങളോട് പരാതിപ്പെട്ടിട്ടും യാതൊരു വിധ നടപടിയും ഉണ്ടാകാതെ വന്നതോടെ BMS പോസ്റ്റൽ യൂണിയൻ നേതൃത്വം രേഷ്മ മേരിയെ ക്രിസ്മസ് ആഘോഷങ്ങളുടെ ഗ്രൂപ്പിലേക്ക് തിരിച്ചെടുക്കണമെന്നും , അവരെ എല്ലാ പരിപാടികളിലും പങ്കെടുപ്പിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.
എന്നാൽ NFPE സർക്കിൾ സെക്രട്ടറിയുടെ ഒത്താശയോടെ റിക്രീയേഷൻ ക്ലബ്ബിലെ ഇടത് നേതാക്കൾ , രേഷ്മ മേരിയെ തിരിച്ചെടുക്കുന്നതിനും കരോൾ ഗാനം പാലിക്കുന്നതിനും തടസ്സമായി നിൽക്കുകയാണ് ഉണ്ടായത്. .. തുടർന്നാണ് രേഷമേരിയെ തിരിച്ചെടുത്തില്ലായെങ്കിൽ സമാന്തരമായി ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുമെന്നും അതിൽ കരോൾ ഗാനങ്ങൾക്കൊപ്പം ദേശഭക്തിഗാനങ്ങളും ആലപിക്കുമെന്നും ലെറ്റർ മുഖാന്തിരം അറിയിച്ചത്.
ഇതോടെ ഗവേണിംഗ് കൗൺസിലിൽ 99% ഭൂരിപക്ഷമുള്ള ഇടതുപക്ഷ അനുകൂലികൾ ക്രിസ്മസ് ആഘോഷം റദ്ദാക്കാൻ തീരുമാനിക്കുകയും ഒപ്പം വിഷയം വളച്ചൊടിച്ച് വ്യാജ വാർത്ത പുറത്തുവിടുകയും ചെയ്തത്.
ഗണഗീതം പാടാൻ സമ്മതിക്കാത്തതിനാൽ ക്രിസ്മസ് ആഘോഷം നടത്തുവാൻ BMS സംഘടനയായ BPAOEU സമ്മതിക്കുന്നില്ലെന്നും BMS ന്റെ ഭീഷണിയെ തുടർന്ന് ക്രിസ്മസ് ആഘോഷം റദ്ദാക്കുകയാണ് എന്ന വാർത്ത പുറത്തുവിടുകയും ഒപ്പം ഈ വിഷയത്തിൽ മാധ്യമങ്ങളോട് ആദ്യം പ്രതികരിച്ച തിരുവനന്തപുരത്തെ തന്നെ RMS ജീവനക്കാരുടെ ഇടതുപക്ഷ സംഘടനയുടെ ഭാരവാഹിയായ ന്യൂനപക്ഷസമുദായക്കാരന്‍ BMS തലയിൽ വിഷയം കെട്ടിവെച്ചുകൊണ്ട് വ്യാജവാർത്ത സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മറ്റു മാധ്യമങ്ങളും ഇടത് വലതും സുഡാപ്പി ഹാൻഡിലുകളും സോഷ്യൽ മീഡിയയും ഇത് വലിയ വാർത്തയാക്കുകയും ചെയ്തു.
ഈ വ്യാജവാർത്ത സത്യം അറിയാതെ പതിവ് പോലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ സത്യാവസ്ഥ മൂടിവെച്ചുകൊണ്ട് പതിവ് മുതലെടുപ്പിന് ശ്രമം നടത്തുകയുമാണ് ഉണ്ടായത്. വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള ഇത്തരം കുത്തിതിരിപ്പുകൾ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കും…….. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളുടെ യാഥാർത്ഥ്യം തിരഞ്ഞതിനുശേഷം മാത്രം പ്രതികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക..”
















