കോട്ടയം: അന്വേഷിച്ചു പോയാല്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പകുതി സിപിഎംകാര്‍ വിറ്റ് കാണും. കക്കൂസ്, കിണര്‍ തൊട്ട് പശുവിനെ വരെ അടിച്ചു മാറ്റാന്‍ ഇവര്‍ക്ക് കഴിയുന്നത് ചോദിക്കാന്‍ ആരും എതിരെ വരില്ല എന്ന ധൈര്യമാണ്.. പ്രശാന്ത് എംഎല്‍എ തിരുവനന്തപുരത്തെ സുപ്രധാന ലൊക്കേഷനില്‍ കോര്‍പ്പറേഷന്‍ കെട്ടിടം വെറും 800രൂപ വാടകയ്‌ക്ക് തട്ടിയെടുത്ത സംഭവത്തില്‍ അഖില്‍ മാരാര്‍ ഇങ്ങനെ പ്രതികരിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്‌റെ പ്രസക്ത ഭാഗങ്ങള്‍:
ഗ്രാമസഭകളില്‍ വ്യാജമായി പല പദ്ധതികളും പാസാക്കി എടുക്കാന്‍ ഇടത് നേതാക്കള്‍ക്ക് പ്രത്യേക കഴിവാണ്.. പഞ്ചായത്ത് വക പല പദ്ധതികളും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി കൊടുക്കുന്ന ഇടപാടുകള്‍ ആരും ചോദിക്കാറുമില്ല..കക്കൂസ്, കിണര്‍ തൊട്ട് പശുവിനെ വരെ അടിച്ചു മാറ്റാന്‍ ഇവര്‍ക്ക് കഴിയുന്നത് ചോദിക്കാന്‍ ആരും എതിരെ വരില്ല എന്ന ധൈര്യമാണ്..
അത്തരം ഒരു കുഞ്ഞു കാര്യമാണ് എം എല്‍ എ പ്രശാന്തിന്റെ വാടക കെട്ടിടവും…അന്വേഷിച്ചു പോയാല്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പകുതി ഇവന്മാര്‍ വിറ്റ് കാണും..
800രൂപ വാടക നല്‍കുന്ന പ്രശാന്ത് എഴുതി എടുക്കുന്ന തുക എത്രയാണ് എന്നൊരു വിവരാവകാശം ചോദിച്ചു നോക്കു.. അപ്പോഴറിയാം നാലര വര്‍ഷമായി വഹിച്ച തുക എത്രയെന്ന്. .
അധികാരം പിടിക്കുക.. അതിലൂടെ കട്ട് മുടിച്ചു നാട് നശിപ്പിക്കുക, അത് വഴി സ്വയം ഇല്ലാതാകുക… അതാണല്ലോ കമ്മ്യൂണിസം..
















