മലപ്പുറം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം വിജയകുമാര്‍ അറസ്റ്റിലായതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്.
ഹൈക്കോടതി ഇടപെടല്‍ ഉണ്ടായപ്പോഴേക്ക് ഇത്രയും സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചുവെങ്കില്‍ കേരളത്തില്‍ ഭരണമാറ്റം കൂടി ഉണ്ടായാലുള്ള സ്ഥിതി എന്തായിരിക്കുമെന്ന് പി കെ ഫിറോസ് ചോദിക്കുന്നു. അങ്ങിനെ വന്നാല്‍ സി.പി.എം സെക്രട്ടേറിയറ്റ് പൂജപ്പുരയില്‍ ചേരേണ്ടി വരുമോ എന്നത് മാത്രമേ ഇനി അറിയാന്‍ ബാക്കിയുള്ളൂവെന്ന് പി കെ ഫിറോസ് കുറിച്ചു.
പത്മകുമാര്‍ പ്രസിഡന്റായ ദേവസ്വം ബോര്‍ഡിലെ അംഗമായിരുന്ന വിജയകുമാര്‍ എസ്‌ഐടി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നിന് പിറകെ ഒന്നായി സി.പി.എം നേതാക്കള്‍ ജയിലിലേക്ക് പോവുകയാണ്. പൂര്‍ണമായും അവരെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം സ്വീകരിക്കുന്നത്. ഇത് ആരുടെയെങ്കിലും കൂടെ ഫോട്ടോ എടുത്ത പ്രശ്‌നമല്ല. ദേവസ്വം ബോര്‍ഡിന്റെ ഭരണം ആരുടെ കൈകളിലാണ് എന്നതാണ് പ്രശ്നം. അയ്യപ്പന്റെ സ്വര്‍ണം കട്ടാല്‍ ഒരു സഖാവിനും പ്രശ്നമുണ്ടാവില്ല എന്ന ഉറപ്പും സി.പി.എം നേതൃത്വത്തിന്റെ രാഷ്‌ട്രീയ സംരക്ഷണവുമാണ് പ്രതികള്‍ക്കുള്ള ധൈര്യമെന്ന് പി കെ ഫിറോസ് കുറിച്ചു.
















