കോട്ടയം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സാധാരണ സ്ഥിരം മുഖങ്ങള്‍ക്കു പകരം പുതിയവര്‍ക്ക് അവസരം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തവണ സ്ഥാനാര്‍ത്ഥികളില്‍ തലമുറമാറ്റം ഉണ്ടാകും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും 50% ടിക്കറ്റുകള്‍ നല്‍കുമെന്നും ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കോണ്‍ഗ്രസിന് മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ നിരവധി യുവ നേതാക്കളുണ്ട്. സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം നിരയിലും മൂന്നാം നിരയിലും കോണ്‍ഗ്രസിന് മികച്ച നേതാക്കളുണ്ട്. സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ആരെന്നത് എഐസിസി തീരുമാനിക്കുമെന്നും സതീശന്‍ പറഞ്ഞു.















