Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സാന്താക്ലോസിനെ തേടി ഫിന്‍ലന്‍ഡിലേക്ക്

കാരൂര്‍ സോമന്‍ by കാരൂര്‍ സോമന്‍
Dec 28, 2025, 11:18 am IST
in Varadyam
ഫിന്‍ലന്‍ഡിലെ സാന്താക്ലോസ് വില്ലേജ്‌

ഫിന്‍ലന്‍ഡിലെ സാന്താക്ലോസ് വില്ലേജ്‌

ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തില്‍ സാന്താക്ലോസ് ഇല്ലെങ്കില്‍ ആ യാത്ര പൂര്‍ണ്ണമാകില്ല. ക്രിസ്തുമസ് നാളുകളില്‍ ഇവിടേക്കുള്ള യാത്രകള്‍ നടത്തേണ്ടത് കുട്ടികളുമായിട്ടാണ്. എന്റെ ആദ്യ ഫിന്‍ലന്‍ഡ് യാത്രയില്‍ അവിടെ പോകാന്‍ സാധിച്ചിരുന്നില്ല. എത്രയോ നാളുകളായി ആഗ്രഹിച്ച ഒരു യാത്രയാണിത്. ക്രിസ്തുമസ് കാലം ലാപ് ലാന്‍ഡ് കെട്ടിടങ്ങളുടെ വാസ്തുശില്‍പ്പഭംഗി മഞ്ഞുമലകളുടെയും താഴ്വാരങ്ങളുടെയും പശ്ചാത്തലത്തില്‍ അതിമനോഹരമാകും. മൂടല്‍മഞ്ഞില്‍ മുതിര്‍ന്നവരുടെ സാഹസിക കളികള്‍ മാത്രമല്ല കുട്ടികളുടെ കളികളുമുണ്ട്.

ലണ്ടനില്‍ നിന്ന് നോര്‍വിയന്‍ വിമാനത്തിലാണ് ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലേക്ക് യാത്ര തിരിച്ചത്. അടുത്തിരുന്ന സഹയാത്രികനെ പരിചയപ്പെട്ടു. പേര് ആര്‍ണീ. ഇംഗ്ലീഷില്‍ ഈ പേരിന്റെ അര്‍ത്ഥം ഈഗിള്‍ മലയാളത്തില്‍ കഴുകന്‍. സ്വന്തം സ്ഥലം ഫിന്‍ലന്‍ഡിന്റെ തലസ്ഥാന നഗരമായ ഹെല്‍സിങ്കിയാണ്. ഫിന്‍ലന്‍ഡില്‍ നിന്നുള്ള മൊബൈല്‍ കമ്പനിയുടെ ജനറല്‍ മാനേജരായി ലണ്ടനില്‍ ജോലി ചെയ്യുന്നു. മൊബൈല്‍ ഇന്റര്‍നെറ്റ് രംഗത്ത് തങ്ങള്‍ വലിയ സംഭവമെന്ന് ആദ്യം തന്നെ തുറന്നു പറഞ്ഞു. അതിനെ നിരാകരിക്കാനോ ചോദ്യം ചെയ്യാനോ ഞാന്‍ തയ്യാറായില്ല. ആ രംഗത്ത് അവരുടെ സംഭാവന വലിയതെന്ന് എനിക്കുമറിയാം.

എന്റെ പേരും ദേശവുമൊക്കെ ചോദിച്ചു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ എന്റെ ജന്മദേശമായ ലോകത്തെ ഏറ്റവും പ്രകൃതിരമണീയമായ ദൈവത്തിന്റ സ്വന്തം നാടിനെപ്പറ്റി ഞാനും വാചാലനായി. പാശ്ചാത്യ ദേശങ്ങളില്‍ നിന്ന് ധാരാളം യാത്രികര്‍ അവിടേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ആര്‍ണി കേരളം, ഗോവ എന്നിവിടങ്ങള്‍ കാണുവാന്‍ പദ്ധതിയുണ്ടെന്ന് അറിയിച്ചു. ലോകത്തു മറ്റെങ്ങും കിട്ടാത്ത ആതിഥ്യം കേരളത്തില്‍ കിട്ടുമെന്നറിയിച്ചപ്പോള്‍ പെട്ടന്നായിരുന്നു എന്റെ നേര്‍ക്ക് ഒരു ചോദ്യ മുയര്‍ന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം. എന്റെ മുഖം മ്ലാനമായി. നിമിഷങ്ങള്‍ ഞാന്‍ നിശ്ശബ്ദനും നിരാശനുമായി മാറി. ‘കേരളം ടൂറിസ്റ്റുകള്‍ക്ക് സുരക്ഷിതമാണോ?’ ആ ചോദ്യം ഒരു കരിവണ്ടിനെപ്പോലെ എന്റെ തലച്ചോറില്‍ മൂളിപ്പറന്നു.

കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നീതിക്ക് വിട്ടുകൊടുക്കാതെ അധികാരികള്‍, രാഷ്‌ട്രീയക്കാര്‍ അട്ടിമറിക്കുന്നുവെന്നാണ് ആര്‍ണിയുടെ അവസാനത്തെ ആരോപണം. ഞങ്ങളുടെ രാജ്യങ്ങളില്‍ അങ്ങനെ സംഭവിക്കാറില്ല എന്നൊരു മുന്നറിയിപ്പും തന്നു. രാഷ്‌ട്രീയക്കാര്‍ ചാനല്‍ ചര്‍ച്ചകളില്‍ വഴിമാറുന്നതുപോലെ ഞാനും വഴി മാറി പറഞ്ഞു. ജ്ഞാനമോ അറിവോ ഇല്ലാത്ത രാജ്യങ്ങളില്‍ അങ്ങനെ പലതും നടക്കാറുണ്ട്. രാഷ്‌ട്രീയമല്ലെങ്കിലും ബ്രിട്ടനിലും അമേരിക്കയിലും കത്തികുത്തിലും വെടിവെപ്പിലും എത്രയോ പേര്‍ മരിക്കുന്നു. ഞങ്ങള്‍ ഇന്ത്യക്കാര്‍ ലോകത്തിന്റ എല്ലാം ഭാഗങ്ങളിലുമുണ്ട്. എന്റെ രാജ്യം അഹിംസയിലാണ് വിശ്വസിക്കുന്നത്. ഞങ്ങള്‍ പാര്‍ക്കുന്ന രാജ്യങ്ങളില്‍ അവിടുത്തെ ജാതിമതങ്ങള്‍ക്കോ രാഷ്‌ട്രത്തിനോ ഒരിക്കലും ഒരു ഭീഷണിയല്ല. കൊലപാതകങ്ങളും നടത്താറില്ല. ഒടുവില്‍ ആര്‍ണീ പറഞ്ഞു നിര്‍ത്തിയത്. തന്റെ കമ്പനിയില്‍ ജോര്‍ജ് എന്നൊരു മലയാളി ഐറ്റി എന്‍ജിനീയറുണ്ട്. ഞങ്ങള്‍ കേരളത്തെപ്പറ്റിയും സംസാരിക്കാറുണ്ട്. എന്റെ മനസ്സിനുള്ളിലൊരു വിഭ്രാന്തി സൃഷ്ടിച്ചിട്ടാണ് അയാള്‍ പുസ്തകം വായിക്കാനെടുത്തത്

അയാള്‍ വായിക്കുന്ന പുസ്തകത്തിലേക്ക് ഞാനൊന്ന് കണ്ണോടിച്ചു. നോവല്‍ എന്ന് മനസ്സിലായി. ഞാനും ഒരു പുസ്തകം വായിക്കാനെടുത്തു. യാത്രകളില്‍ പുസ്തകങ്ങള്‍ കൂടെകൊണ്ടുപോകുക ബ്രിട്ടീഷ്‌കാരന്റെ വിശ്വാസപ്രമാണങ്ങളില്‍ പ്രധാന പെട്ടതാണ്. ആ ശീലം കുറച്ചൊക്കെ എനിക്കുമുണ്ട്. ബ്രിട്ടീഷ് വിദ്യാഭ്യാസം ചെറുപ്പം മുതല്‍ കുട്ടികളില്‍ ഊട്ടിയുറപ്പിക്കുന്ന ഒരു ഗുണമാണത്. ഞങ്ങളുടെ വായനയെ തടസപ്പെടുത്തികൊണ്ട് മുന്നില്‍ നിന്നൊരു ശബ്ദം കേട്ടു. ഒരു യാത്രികനും എയര്‍ ഹോസ്റ്റസുമായുള്ള തര്‍ക്കമാണ്. വിഷയം എന്തെന്ന് അറിയില്ലെങ്കിലും എയര്‍ ഹോസ്റ്റസ് പറഞ്ഞത് ”ഞാന്‍ നിങ്ങളുടെ താളത്തിന് തുള്ളനല്ല ഇവിടെ ജോലി ചെയ്യുന്നത്.” മറ്റുള്ളവരും അങ്ങനെ തെറ്റിധരിക്കേണ്ട എന്ന സന്ദേശമാണ് അവര്‍ നല്‍കിയത്.

ഹെല്‍സിങ്കി എയര്‍പോര്‍ട്ടിലെത്തി. ഇവിടെനിന്നാണ് ഫിന്‍ എയര്‍ വിമാനത്തില്‍ റൊവാനിമി എയര്‍പോര്‍ട്ടിലേക്ക് പോകേണ്ടത്. അവിടേക്കുള്ള യാത്രികരെ ക്ഷണിച്ചുകൊണ്ടുള്ള മുന്നറിയപ്പ് കേട്ടുകൊണ്ടാണ് ഇമ്മിഗ്രേഷന്‍ ഭാഗത്തേക്ക് നടന്നത്. ഇമ്മിഗ്രേഷന്‍ പരിശോധനകള്‍ കഴിഞ്ഞ് വിമാനത്തിലേക്ക് കയറി. സാന്താക്ലോസിന്റെ നാട്ടിലേക്കുള്ള യാത്ര. ലണ്ടനില്‍ നിന്നെത്തിയ അതേ ദൂരമാണ് അവിടേക്കുള്ളത്. രണ്ടര മൂന്ന് മണിക്കൂര്‍ ഇരിക്കണം. അറനൂറ്റി എണ്‍പത്തിയെട്ട് കിലോമീറ്റര്‍. ഈ യാത്രയില്‍ കൂടുതലും വായനയിലാണ് സമയം ചിലവഴിച്ചത്. പാശ്ചാത്യരില്‍ നല്ലൊരു വിഭാഗം ഇയര്‍ ഫോണ്‍ ഉപയോഗിച്ഛ് പാട്ട് കേള്‍ക്കുന്നവരാണ്. അതേസമയം ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് പോയാല്‍ മിക്ക യാത്രികര്‍ക്കും സിനിമ കാണുന്നതിലാണ് താല്‍പ്പര്യം. ഇവിടുത്തുകാര്‍ സിനിമകളേക്കാള്‍ ഇഷ്ടപ്പെടുന്നത് സാഹിത്യവും സംഗീതവുമാണ്. വിനോദമെന്ന പേരില്‍ നിര്‍മ്മിക്കുന്ന ആയുസ്സില്ലാത്ത സിനിമകളിലല്ല ജീവിതമെന്ന് ഇവര്‍ തിരിച്ചറിയുന്നു. ലണ്ടനില്‍ നിന്നുതന്നെ വിമാനത്തില്‍ ധാരാളം വായനക്കാരെ കണ്ടിരുന്നു. ഞാന്‍ സാന്താക്ലോസിന്റെ നാട്ടിലെത്തി.

വിമാനത്താവളത്തിലെങ്ങും സാന്താക്ലോസ് നിറഞ്ഞുനില്‍ക്കുന്നു. വലിയ തിരക്കൊന്നുമില്ല. എടുത്തു പറയത്തക്ക മിഴിവൊന്നും ഈ എയര്‍പോര്‍ട്ടിനില്ല. ആകെ പറയാനുള്ളത് സാന്താക്ലോസ് മാത്രം. ഒരിടത്ത് സാന്താക്ലോസ്സ് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ശൈത്യകാലം തുടങ്ങിയാല്‍ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. അവരില്‍ നല്ലൊരു വിഭാഗം കുട്ടികളുമായി സാന്താക്ലോസിനെ കാണാന്‍ വരുന്നവരും മഞ്ഞുമലയില്‍ കളിക്കാന്‍ വരുന്നവരുമാണ്. താമസത്തിനുള്ള കോട്ടേജ് ബുക്ക് ചെയ്തിരിക്കുന്നത് റൊവാനിമിയിലാണ്. അവിടെ അഞ്ചു മണിക്ക് എത്തിയാല്‍ മതി. പകല്‍ സമയം കാഴ്ചകള്‍ പലതും കാണാനുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് സാന്താ വില്ലേജിലേക്ക് ഫിനി എക്സ്പ്രസ്സ് ബസ്സുകള്‍ പോകാറുണ്ടെങ്കിലും ഞാന്‍ പോയത് ടാക്സിയിലാണ്. രണ്ടുമൂന്ന് കിലോമീറ്റര്‍ മാത്രം.

മറ്റ് യൂറോപ്യന്‍ നഗരങ്ങളെപോലെ തെരുവീഥികള്‍ നല്ല ഭംഗിയും വൃത്തിയുള്ളതുമാണ്. റോഡില്‍ വലിയ തിരക്കില്ല. കൊച്ചു നഗരത്തിനടുത്തുകൂടി ഔനസ്‌ജോക്കി നദി ഒഴുകുന്നു. സാന്താക്ലോസ് വില്ലേജിലെത്തി. ഇവിടെയാണ് സാന്താക്ലോസ് പാര്‍ക്ക്, സാന്തായുടെ പോസ്റ്റ് ഓഫീസ്, കലമാനും നായ്‌ക്കളും മനുഷ്യരെ മഞ്ഞിലൂടെ വലിച്ചുകൊണ്ടുപോകുന്നത്. ഇവിടെ ടൂര്‍ ഗൈഡുകള്‍, ടാക്സികള്‍, ടൂറിസ്റ്റ് ബസ്സുകള്‍ യാത്രികരെ പ്രതീക്ഷിച്ചുകിടക്കുന്നു. ഓരോ സ്ഥലത്തേക്ക് പോകാനുള്ള ചുണ്ടുപലകകള്‍ പലയിടത്തുമുണ്ട.് സാന്താക്ലോസിന്റെ ധാരാളം പടങ്ങള്‍, പ്ലാസ്റ്റിക് പാവകള്‍ എങ്ങും കാണാം. ഇവിടെ ധാരാളം റസ്റ്ററന്റ് സുവനീര്‍ കടകളുണ്ട്. ഇവിടെയെല്ലാം സാന്താക്ലോസിനെ പല രൂപത്തില്‍ വാങ്ങാന്‍ കിട്ടും. അതില്‍ ചുവന്ന കുപ്പായത്തിനും വെള്ള നിറത്തിലുള്ള നീണ്ട താടിക്കും യാതൊരു മാറ്റവുമില്ല. ഐസ് ബാറിന്റ കട കണ്ടപ്പോള്‍ തെല്ലൊരു ആശ്ചര്യം തോന്നി. ക്രിസ്തുമസ് കാലം ഇവിടെ ഉത്സവപ്പറമ്പായിരിക്കുമെന്ന് തോന്നി. വിശപ്പ് കലശലായി അനുഭവപ്പെട്ടതിനാല്‍ ഒരു റസ്റ്ററന്റില്‍ കയറി ഉരുളന്‍ കിഴങ്ങ് അടക്കമുള്ള ഭക്ഷണം വാങ്ങി കഴിച്ചു. എന്റെ അടുത്തായി സ്ത്രീപുരുഷന്മാര്‍ ബിയര്‍ കുടിച്ചും ഭക്ഷണം കഴിച്ചും ഇരിക്കുന്നു. അവര്‍ പോളണ്ടുകാരെന്ന് ആ ഭാഷ കേട്ടപ്പോള്‍ മനസ്സിലായി. ഭക്ഷണം കഴിച്ചു പണം കൊടുത്തു. ബില്‍ ഒന്നുകൂടി നോക്കി. ഭക്ഷണത്തിന് ലണ്ടനില്‍ കൊടുക്കുന്നതിന്റ ഇരട്ടിവില തന്നെ.

ഒരിടത്തായി സംഗീതം അന്തരീക്ഷത്തില്‍ മുഴങ്ങി. അത് ബാഗ്‌പൈപ്പര്‍, വയലിന്‍ തുടങ്ങിയ വാദ്യോപകരങ്ങളില്‍ നിന്നുള്ള ശബ്ദമാണ്. മുന്നോട്ട് നടന്നെത്തിയത് സ്നോമൊ ബൈല്‍സ് ടുത്ത് മ്യൂസിയത്തിന് മുന്നിലാണ്. ടിക്കറ്റെടുത്തു അതിനുള്ളില്‍ പ്രവേശിച്ചു. മഞ്ഞിന്റെ നിറമുള്ള വസ്ത്രം ധരിച്ച ഒരു സുന്ദരി സഞ്ചാരികളെ അകത്തേക്ക് ക്ഷണിക്കുന്നു. ഇതിനുള്ളിലെ ഐസ് കൊണ്ടുള്ള ശില്‍പ്പങ്ങള്‍ കണ്ണിന് കുളിര്‍മ പകരുന്നതാണ്. എങ്ങും മഞ്ഞിന്റെ മായക്കാഴ്ചകള്‍. മഞ്ഞില്‍ തീര്‍ത്ത ശില്‍പ്പങ്ങളുടെ അടിയില്‍ ഫിനി ഭാഷയില്‍ എന്തോ എഴുതിവച്ചിട്ടുണ്ട്.

ചില ഭാഗത്തു ഇംഗ്ലീഷും എഴുതിവെച്ചിട്ടുണ്ട്. വില്യം ഷേക്‌സ്പിയറിന്റ മ്യൂസിയത്തില്‍ എങ്ങനെ അദ്ദേഹത്തെപ്പറ്റി വിവരിക്കുന്നുവോ അത് തന്നെയാണ് സാന്താക്ലോസിനെപ്പറ്റിയും മഞ്ഞുമലകളിലെ സവാരികളെപ്പറ്റിയും മഞ്ഞിന്റെ ലോകം വിവരിക്കുന്നത്. സാന്താക്ലോസിന്റെ ആരംഭകാലം മുതലുള്ള ചരിത്ര അവശിഷ്ടങ്ങളും ഇതിനുള്ളില്‍ ഇടം പിടിച്ചിട്ടുണ്ട്. പാശ്ചാത്യര്‍ പ്രതിഭാശാലികളുടെ മഹത്തായ പൈതൃകം വരുംതലമുറക്ക് പുനഃസൃഷ്ടിച്ചുകൊടുക്കാറുണ്ട്. അതിനാല്‍ ഏത് കോണില്‍ ചെന്നാലും അവരുടെ സ്മാരകശിലകള്‍ കാണാം. ഇവിടെയും അത് പ്രകടമാണ്.

 

Tags: Santa ClausfinlandChristmas Eveകാരൂര്‍ സോമന്‍Helsinki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ണക്കാഴ്ചകളൊരുക്കി തൃശൂരിന്റെ സ്വന്തം ബോണ്‍ നത്താലെ

India

ഇന്ത്യ വളർന്നു വരുന്ന മഹാശക്തി, പരാമർശത്തിന് പിന്നാലെ പാകിസ്ഥാനിലെ എംബസ്സി അടച്ചുപൂട്ടി, എല്ലാ നയതന്ത്രബന്ധവും ഫിൻലൻഡ് അവസാനിപ്പിക്കുന്നു

Varadyam

എഴുത്തിന്റെ കാലരഥ്യങ്ങള്‍

Kerala

ആനയുടേയും കാട്ടുപോത്തിന്റേയും ഇടയില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവനും കാത്ത് 2 മണിക്കൂര്‍; ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി ആരോഗ്യ പ്രവര്‍ത്തകര്‍

Kerala

ക്രിസ്തുമസ് പുലരിയില്‍ ലഭിച്ച കുഞ്ഞിന് പേരിട്ടു: സ്‌നിഗ്‌ദ്ധ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.