കാസര്‍കോട്: ചരക്ക് ട്രെയിന്‍ ഇടിച്ച് കര്‍ണാടക സ്വദേശി മരിച്ചു. വെളളിയാഴ്ച ഉച്ചയോടെ റെയില്‍വേ സ്റ്റേഷനിലാണ് അപകടം.
കുടക് സ്വദേശി രാജേഷ് ( 35 ) ആണ് മരിച്ചത്. മംഗലാപുരം – കോയമ്പത്തൂര്‍ ഇന്റര്‍സിറ്റിയിലെ യാത്രക്കാരന്‍ ആയിരുന്നു രാജേഷ്.ട്രെയിനില്‍ നിന്നും ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കവെയാണ് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിന്‍ ഇടിച്ചത്.
അപകടത്തില്‍ ശരീരത്തിന്റെ ഒരു ഭാഗം ചരക്ക് ട്രെയിനില്‍ കുടുങ്ങി. കുമ്പള സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയാണ് ശരീരഭാഗം കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
















