അവധിക്കാലം ആഘോഷിക്കാൻ സൗദി അറേബ്യയിൽ 36 കോടിയുടെ അത്ഭുത വീട് സ്വന്തമാക്കി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും . സൗദി അറേബ്യയിൽ റിറ്റ്സ് കാൾട്ടൺ റിസർവ് റെസിഡൻസായ നുജുമയിൽ രണ്ട് ആഡംബര വില്ലകളാണ് റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്.
കുടുംബത്തിനൊപ്പം അവധി ദിനങ്ങൾ ആസ്വദിക്കാനായി മൂന്ന് ബെഡ്റൂമുകളുള്ള വില്ലയും അതിഥികളെ സ്വീകരിക്കുന്നതിനും ഒത്തുചേരലുകൾക്കുമായി രണ്ടു കിടപ്പുമുറികളുള്ള മറ്റൊരു വില്ലയുമാണ് റൊണാൾഡോ തിരഞ്ഞെടുത്തിരിക്കുന്നത്.
സൗദി തീരത്ത് നിന്നും 26 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ ദ്വീപിലാണ് രണ്ടു വില്ലകളും. ചാർട്ടേഡ് ബോട്ടിലോ പ്ലെയിനിലോ മാത്രമേ ഇവിടേക്ക് എത്തിച്ചേരാനാവൂ. ഒരു വില്ലയ്‌ക്ക് ഏകദേശം 4.1 ദശലക്ഷം ഡോളർ വില വരുമെന്നാണ് റിപ്പോർട്ടുകൾ.
















