തൃശൂര്‍: തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് അരമനയില്‍ എത്തി ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് ബിജെപി തമിഴ്‌നാട് മുന്‍ സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ. വൈകിട്ട് 5 മണിയോടെ അരമനയിലെത്തിയ അദ്ദേഹത്തെ ബിഷപ്പ് സ്വീകരിച്ചു. ഇരുവരും ചേര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചു. തൃശ്ശൂരില്‍ എസ്‌ഐആര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അണ്ണാമലൈ.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര്‍ ഹരി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അബിന്‍ ചിറ്റിലപ്പിള്ളി, ബിജെപി ജില്ലാ വൈസ്
പ്രസിഡന്റുമാരായ പൂര്‍ണിമ സുരേഷ്, സുധീഷ് മേനോന്‍ത്ത് പറമ്പില്‍, മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ സെക്രട്ടറി റോഷന്‍ എന്‍ ആര്‍, മണ്ഡലം പ്രസിഡന്റ രഘുനാഥ് സി. മേനോന്‍, എന്നിവരും അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നു. ബിഷപ്പ് ഹൗസില്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടുപേരും ചേര്‍ന്ന് കേക്ക് മുറിച്ചു.
















