കോട്ടയം: ഭരണം പങ്കിടാനാവില്ലെന്ന് മുസ്ലിം ലീഗ്. ഈരാറ്റുപേട്ട നഗരസഭയില്‍ കോണ്‍ഗ്രസിനെ തഴഞ്ഞതോടെ യു. ഡി എഫില്‍ തര്‍ക്കം രൂക്ഷമായി.
അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും അതിനു കഴിയില്ലെന്നാണ് മുസ്ലിം ലീഗ് നിലപാട്. എങ്കില്‍ പുറത്തു നിന്ന് പിന്തുണയ്‌ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം സ്വീകരിക്കില്ലെന്നും കോണ്‍ഗ്രസ് നിലപാടെടുത്തു. പ്രശ്‌നപരിഹാരത്തിന് ഇരുപാര്‍ട്ടികളുടെയും ജില്ലാ നേതൃത്വം ഇടപെട്ട് ചര്‍ച്ച നടത്തുന്നുണ്ട്.
ആകെയുള്ള 29 വാര്‍ഡില്‍ 16 ഇടത്താണ് യുഡിഎഫ് വിജയിച്ചത്. ഇതില്‍ 9 ഇടത്ത് ലീഗും അഞ്ചിടത്ത്് കോണ്‍ഗ്രസും രണ്ടിടത്ത് യുഡിഎഫ് സ്വതന്ത്രരും ജയിച്ചു.
















