തിരുവനന്തപുരം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇന്‍ഡ്യ പോസ്റ്റ് പേമെന്റ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പിലാക്കി വരുന്ന അന്ത്യോദയ ശ്രമിക് സുരക്ഷ യോജന പദ്ധതി നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ വേണ്ടി ഇതുവരെ ഐപിപിബി (ഇന്‍ഡ്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്) അക്കൗണ്ട് എടുത്തിട്ടില്ലാത്ത തൊഴിലാളികള്‍ പോസ്റ്റ് ഓഫീസ് മുഖേന 200 രൂപ കൊടുത്ത് അക്കൗണ്ട് എടുക്കണം. തുടര്‍ന്ന് അക്കൗണ്ട് പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ജനന തീയതി, നോമിനിയുടെ വിവരങ്ങള്‍ എന്നിവ ഡിസംബര്‍ 26നു മുന്‍പായി ജില്ലാ ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഫോണ്‍: 0477-2267751











