Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വിബി -ജി റാം ജി നിയമം: സവിശേഷതകള്‍ ഏറെ; നേട്ടങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 08:28 am IST
in Article

ഭാരതത്തിന്റെ ഗ്രാമീണ തൊഴില്‍ നയത്തില്‍ സുപ്രധാനമായ മാറ്റത്തിന് തുടക്കം കുറിച്ച്, 2025ലെ വിക്സിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) (വിബി -ജി റാം ജി) ബില്ലിന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയ പശ്ചാത്തലത്തില്‍ നിയമത്തിന്റെ പ്രധാന സവിശേഷതകള്‍ പരിശോധിക്കാം.

നിയമപരമായ തൊഴിലുറപ്പ് വര്‍ധിപ്പിക്കല്‍
അവിദഗ്‌ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള മുതിര്‍ന്ന അംഗങ്ങളുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴില്‍ ഈ നിയമം ഉറപ്പാക്കുന്നു (വകുപ്പ് 5(1)).

മുമ്പുണ്ടായിരുന്ന 100 ദിവസമെന്ന തൊഴില്‍പരിധി വര്‍ദ്ധിപ്പിച്ചത് കുടുംബങ്ങളുടെ ഉപജീവന സുരക്ഷയും വരുമാന സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നു. ഇത് രാജ്യത്തിന്റെ വികസനത്തില്‍ കൂടുതല്‍ ഫലപ്രദമായും അര്‍ഥവത്തായും പങ്കുചേരാന്‍ ഗ്രാമീണ ജനതയെ പ്രാപ്തരാക്കുന്നു.

കൃഷിക്കും ഗ്രാമീണ തൊഴിലിനും തുല്യ പരിഗണന
വിത്തുവിതയ്‌ക്കല്‍, വിളവെടുപ്പ് തുടങ്ങിയ പ്രധാന കൃഷി കാലയളവുകളില്‍ ആവശ്യമായ കര്‍ഷക തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആകെ 60 ദിവസത്തില്‍ കവിയാത്ത ഇടവേള പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഈ നിയമം അധികാരം നല്‍കുന്നു (വകുപ്പ് 6).

എങ്കിലും 125 ദിവസത്തെ സമ്പൂര്‍ണ തൊഴിലുറപ്പ് തുടര്‍ന്നും നിലനില്‍ക്കും; ബാക്കിയുള്ള കാലയളവില്‍ അത് നല്‍കും. ഇത് കാര്‍ഷിക ഉല്‍പ്പാദനക്ഷമതയെയും തൊഴിലാളികളുടെ സുരക്ഷയെയും ഒരുപോലെ സംരക്ഷിക്കുന്നു.

സമയബന്ധിതമായ വേതന വിതരണം
ജോലി പൂര്‍ത്തിയാക്കി ഒരാഴ്ചയ്‌ക്കുള്ളിലോ, പരമാവധി പതിനഞ്ച് ദിവസത്തിനുള്ളിലോ വേതനം നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു (വകുപ്പ് 5(3)). നിശ്ചിത കാലയളവിനപ്പുറം കാലതാമസം നേരിടുന്ന സാഹചര്യത്തില്‍, ഷെഡ്യൂള്‍ കകല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ക്കനുസൃതമായി കാലതാമസത്തിന് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. ഇതിലൂടെ വേതന സുരക്ഷ ശക്തിപ്പെടുകയും തൊഴിലാളികളെ കാലതാമസത്താലുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ഉല്‍പ്പാദനക്ഷമമായ ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ നിയമപ്രകാരമുള്ള തൊഴിലുറപ്പ് പദ്ധതിയെ നാല് പ്രധാന മേഖലകളിലെ സുസ്ഥിര ആസ്തി നിര്‍മാണവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു (വകുപ്പ് 4(2), ഷെഡ്യൂള്‍ ക):
1. ജലസുരക്ഷയും ജലവുമായി ബന്ധപ്പെട്ട പ്രവൃത്തികളും
2. പ്രധാന ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങള്‍
3. ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍
4. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പ്രവൃത്തികള്‍
എല്ലാ പ്രവൃത്തികളും അടിത്തട്ടില്‍നിന്നു മുകളിലേക്ക് എന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്. കൂടാതെ സൃഷ്ടിക്കപ്പെടുന്ന എല്ലാ ആസ്തികളും വിക്സിത് ഭാരത് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്റ്റാക്കിലേക്ക് സംയോജിപ്പിക്കും. ഇത് വ്യത്യസ്ത പ്രാദേശിക ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി നിര്‍ണായകമായ ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളുടെ പരിപൂര്‍ണത ലക്ഷ്യമിട്ടുള്ളതാണ്.

ദേശീയ സംയോജനത്തോടുകൂടിയ വികേന്ദ്രീകൃത ആസൂത്രണം
എല്ലാ പ്രവൃത്തികളും വിക്സിത് ഗ്രാമപഞ്ചായത്ത് പദ്ധതികളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്, ഗ്രാമപഞ്ചായത്ത് തലത്തില്‍ പങ്കാളിത്ത പ്രക്രിയകളിലൂടെ തയ്യാറാക്കുകയും ഗ്രാമസഭ അംഗീകരിക്കുകയും ചെയ്യുന്നു (വകുപ്പുകള്‍ 4(1)4(3)).

ഈ പദ്ധതികള്‍ പിഎം ഗതി ശക്തി ഉള്‍പ്പെടെയുള്ള ദേശീയ പ്ലാറ്റ്ഫോമുകളുമായി ഡിജിറ്റലായും സ്ഥലപരമായും സംയോജിപ്പിച്ചിരിക്കുന്നു. വികേന്ദ്രീകൃതമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം നിലനിര്‍ത്തി, സര്‍ക്കാരിന്റെ സര്‍വതോമുഖ സംയോജനം സാധ്യമാക്കുന്നു.

ഈ സംയോജിത ആസൂത്രണ സംവിധാനം വഴി മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കും.

പരിഷ്‌കരിച്ച സാമ്പത്തിക ഘടന
ഈ നിയമം കേന്ദ്രപിന്തുണയുള്ള പദ്ധതിയായി നടപ്പാക്കുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി സംസ്ഥാന സര്‍ക്കാരുകള്‍ ഇത് വിജ്ഞാപനം
ചെയ്ത് പ്രാവര്‍ത്തികമാക്കും.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ 60:40 എന്ന അനുപാതത്തിലും, വടക്കുകിഴക്കന്‍ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്ക് 90:10 എന്ന അനുപാതത്തിലും, നിയമസഭകളില്ലാത്ത കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് 100% കേന്ദ്രധനസഹായത്തിലുമാണ് ചെലവ് പങ്കിടുന്നത്.

കരുത്തുറ്റ ഭരണനിര്‍വഹണ ശേഷി
ഭരണപരമായ ആവശ്യങ്ങള്‍ക്കായി നീക്കിവയ്‌ക്കാവുന്ന തുകയുടെ പരിധി 6 ശതമാനത്തില്‍ നിന്നും 9 ശതമാനമായി ഉയര്‍ത്തി. ഇത് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും, അവര്‍ക്ക് മികച്ച പരിശീലനം നല്‍കാനും, സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കാനും, ഫീല്‍ഡ് തലത്തിലുള്ള പിന്തുണ ഉറപ്പാക്കാനും സഹായിക്കും. ഇതുവഴി പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായി കൈവരിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കും.

തൊഴിലുറപ്പും തൊഴില്‍ ആവശ്യപ്പെടാനുള്ള അവകാശവും
തൊഴില്‍ ആവശ്യപ്പെടാനുള്ള അവകാശത്തെ നിയമം ദുര്‍ബലപ്പെടുത്തുന്നില്ല. നേരെമറിച്ച്, യോഗ്യരായ ഗ്രാമീണ കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 125 ദിവസത്തെ വേതനം ഉറപ്പായ തൊഴില്‍ നല്‍കുന്നതിന് സര്‍ക്കാരിന് വ്യക്തമായ നിയമപരമായ ബാധ്യത വകുപ്പ് 5(1) നല്‍കുന്നു. ഉത്തരവാദിത്വവും പരാതി പരിഹാര സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം ഗ്യാരന്റി ദിവസങ്ങളുടെ വിപുലീകരണം ഈ അവകാശത്തിന്റെ നടപ്പാക്കല്‍ സാധ്യതയെ ശക്തിപ്പെടുത്തുന്നു.

വികേന്ദ്രീകരണവും പഞ്ചായത്തുകളുടെ പങ്കും
ഈ നിയമം ആസൂത്രണമോ നടപ്പിലാക്കലോ കേന്ദ്രീകൃതമാക്കുന്നില്ല. 16 മുതല്‍ 19 വരെയുള്ള വകുപ്പുകള്‍ പ്രകാരം പദ്ധതി ആസൂത്രണം ചെയ്യാനും, നടപ്പിലാക്കാനും, മേല്‍നോട്ടം വഹിക്കാനുമുള്ള അധികാരം അതത് തലങ്ങളിലെ പഞ്ചായത്തുകള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും ജില്ലാ അധികാരികള്‍ക്കുമാണ് നല്‍കിയിരിക്കുന്നത്. പ്രാദേശികമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം പഞ്ചായത്തുകളില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട്, പദ്ധതികളുടെ സുതാര്യതയും ഏകോപനവും ഉറപ്പാക്കാന്‍ മാത്രമാണ് ദേശീയതലത്തിലുള്ള സംയോജനം ലക്ഷ്യമിടുന്നത്.

തൊഴിലില്ലായ്‌മ വേതനം
മുന്‍പ് നല്‍കിയിരുന്ന അവകാശ നിഷേധ വ്യവസ്ഥകള്‍ ഈ നിയമം നീക്കം ചെയ്യുകയും അര്‍ത്ഥവത്തായ നിയമപരമായ സംരക്ഷണമായി തൊഴിലില്ലായ്‌മ വേതനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. അപേക്ഷ നല്‍കി നിശ്ചിത സമയപരിധിക്കുള്ളില്‍ തൊഴില്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍, പതിനഞ്ച് ദിവസത്തിന് ശേഷം തൊഴിലില്ലായ്‌മ വേതനം നല്‍കേണ്ടതുണ്ട്.

Tags: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിVB-G Ram Ji Law
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെറ്റിദ്ധരിപ്പിക്കുന്ന വിവരണം, പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാന്‍

Article

തൊഴിലുറപ്പില്‍ നിന്ന് തൊഴില്‍ നൈപുണ്യത്തിലേക്ക്

Article

വികസിത ഭാരതത്തിനായ്… എതിര്‍പ്പുകള്‍ അഴിമതിയുടെ പഴുതടച്ചതിനാല്‍

Article

തൊഴിലുറപ്പിന് പുതിയ മുഖം

India

തൊഴിലുറപ്പില്‍ സമഗ്ര മാറ്റം; തൊഴില്‍ ദിനങ്ങള്‍ 125 ആക്കും, വേതനം 15 ദിവസത്തിനകം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.