കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത് . മുഖ്യമന്ത്രി അടുത്തെത്തിയപ്പോഴും ധ്യാൻ ശ്രീനിവാസൻ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചില്ലെന്നാണ് സോഷ്യൽ മീഡിയ വഴി സഖാക്കൾ പറയുന്നത് . സ്വന്തം പിതാവിന്റെ മൃതദേഹത്തിനരികിൽ മനം നൊന്ത് ഇരിക്കുന്ന മകനെതിരെയാണ് സൈബർ സഖാക്കളുടെ രോഷപ്രകടനം.
‘ അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയാണ് ശ്രീനിവാസന്റെ മകൻ എഴുന്നേൽക്കാത്തത വല്ലായ്‌മ സൃഷ്ടിച്ചു , അച്ഛൻ മരിച്ചതിൽ വിഷമം കാണും എന്നാലും മുഖ്യമന്ത്രിയെ ബഹുമാനിക്കണ്ടേ , ഇത്രയും പ്രായമുള്ള ആൾ അതും മുഖ്യമന്ത്രി വരുമ്പോൾ എഴുന്നേൽക്കണ്ടെ ‘ എന്നൊക്കെയാണ് കമന്റുകൾ.
എന്നാൽ ഇത്തരം ബാലിശമായ അഭിപ്രായങ്ങൾ ഭൂരിഭാഗം പേരും തള്ളിക്കളഞ്ഞു. സ്വന്തം അച്ഛനാണ് മരിച്ചത്. ആ വിഷമത്തിൽ ഇരിക്കുമ്പോൾ ആര് വന്നാലും എഴുന്നേൽക്കേണ്ടതില്ലെന്നും അഭിപ്രായങ്ങൾ വന്നു.
















