Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: 2025 ഡിസംബര്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വരുമാനമാര്‍ഗ്ഗങ്ങള്‍ വര്‍ധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 04:01 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പദവിയില്‍ ഉയര്‍ച്ചയും സാമ്പത്തികമായ ഉന്നതിയും അനുഭവപ്പെടും. വ്യവസായ മേഖലകളില്‍ പുരോഗതി പ്രതീക്ഷിക്കാം. ഏത് കാര്യത്തിലും ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. സ്വജനങ്ങള്‍ക്കും കുടുംബത്തിനും അഭിവൃദ്ധിയുണ്ടാകും. ഡോക്ടര്‍മാര്‍ക്ക് ഉപരിപഠനത്തിന് അവസരമുണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സമൂഹത്തില്‍ പ്രശസ്തിയും പദവിയും വര്‍ധിക്കും. നഷ്ടപ്പെട്ടുവെന്ന് കരുതിയ വസ്തുക്കള്‍ തിരികെ കിട്ടും. വിലപ്പെട്ട രേഖകള്‍ കൈയില്‍ വന്നുചേരും. പിതാവിന് ശ്രേയസ്സ് വര്‍ദ്ധിക്കും. ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അവസരമുണ്ടാകും. വാഹനാപകടത്തിന് സാധ്യതയുണ്ട്. ഹൃദ്രോഗസംബന്ധമായ അസുഖമുള്ളവര്‍ക്ക് രോഗം കൂടാനിടയുണ്ട്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മംഗളകാര്യങ്ങളില്‍ സംബന്ധിക്കും. വാതസംബന്ധമായ രോഗമുള്ളവര്‍ ശ്രദ്ധിക്കുക. നഷ്ടപ്പെട്ടുവെന്നു കരുതിയ വസ്തുക്കള്‍ തിരിച്ചുകിട്ടും. വരുമാനമാര്‍ഗ്ഗങ്ങള്‍ വര്‍ധിക്കും. ഡോക്ടര്‍മാര്‍ക്ക് നല്ല സമയമാണ്. കര്‍മസ്ഥാനം മോടിപിടിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സന്താനങ്ങളുടെ ജോലിക്കാര്യത്തില്‍ തീരുമാനമാകും. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും. വായ്‌പയെടുത്ത് ബിസിനസ് തുടങ്ങി അതില്‍ വിജയം കണ്ടെത്തും. നല്ല വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
സഹകരണസ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി കിട്ടാനും ജോലിയുള്ളവര്‍ക്ക് പ്രൊമോഷന്‍ ലഭിക്കാനും സാധ്യതയുണ്ട്. പഠനകാര്യത്തില്‍ അശ്രദ്ധ വരും. മേലുദ്യോഗസ്ഥരില്‍നിന്ന് അനുകൂല നിലപാട് ഉണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ബിസിനസ്സില്‍ നിന്നുള്ള വരുമാനത്തില്‍ പ്രകടമായ വര്‍ദ്ധനവുണ്ടാകും. കണ്ണിന് അസുഖങ്ങള്‍ പിടിപെടാം. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്നും വരുമാനം പ്രതീക്ഷിക്കാം. കുടുംബത്തില്‍ ചിലര്‍ക്ക് ദേഹാരിഷ്ടങ്ങളുണ്ടാകും. പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. വാഹനയോഗമുണ്ട്.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. ഗ്രന്ഥകാരന്മാര്‍ക്ക് തങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കാനവസരമുണ്ടാകും. ധനാഭിവൃദ്ധിയും പരീക്ഷകളില്‍ വിജയവും ഉണ്ടാകും. കുടുംബത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകും. ത്വക് രോഗങ്ങള്‍ക്കും അലര്‍ജിക്കും സാധ്യത കാണുന്നു.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഗൃഹത്തില്‍ മംഗള കാര്യങ്ങള്‍ നടക്കും. പത്രപ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും ധനാഗമം കൂടുതല്‍ പ്രതീക്ഷിക്കാം. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുന്നതുകൊണ്ട് വിജയം പ്രതീക്ഷിക്കാം. സുഹൃത്തുക്കള്‍ മുഖേന സഹായമുണ്ടാകും. ഉദ്ദിഷ്ടകാര്യം സിദ്ധിക്കുന്നതാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
അവനവന്റെ പ്രതാപത്തിനും അന്തസ്സിനും യോജിക്കാത്ത പ്രവൃത്തിയില്‍ ചെന്നുപെടും. വ്യാപാരത്തെച്ചൊല്ലി സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. യാത്രകളെക്കൊണ്ട് വേണ്ടത്ര ഗുണം ലഭിച്ചെന്നു വരില്ല. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. ബന്ധുസഹായമുണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
വീട് ഭാഗം വെച്ച് തറവാട്ടില്‍നിന്ന് മാറിത്താമസിക്കാനിടയുണ്ട്. വിദേശയാത്രയ്‌ക്ക് സാധ്യതയുണ്ട്. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രി വാസത്തിനുള്ള യോഗമുണ്ട്. മനഃസ്വസ്ഥതയുണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
കുടുംബകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കും. ജോലിയില്‍ പ്രൊമോഷനുണ്ടാകും. ദൂരദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പ്രയാസങ്ങള്‍ നേരിടും. ഗൃഹത്തില്‍ സ്വസ്ഥതയുണ്ടാകും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം ഉണ്ടാകും. തൊഴില്‍ സ്ഥിരീകരണം ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഭൂസ്വത്ത് വില്‍പ്പന നടത്തും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ജോലി ലഭിക്കും. നിരവധി കാലമായി വെച്ചുപുലര്‍ത്തിയ പല ആഗ്രഹങ്ങളും സാധിക്കുന്നതാണ്. ബാങ്ക് ജീവനക്കാര്‍ക്ക് അനുകൂല സമയമാണ്. കുടുംബത്തില്‍ സുഖവും ഐശ്വര്യവും നിലനി
ല്‍ക്കും.

Tags: Astrology Weekly ResultsJyothikshamHoroscope Weekly results
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: മാര്‍ച്ച് 2 മുതല്‍ 8 വരെ; ഈ നാളുകാര്‍ക്ക് വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും, സര്‍വീസില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും

Astrology

വാരഫലം: 2026 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെ, ഈനാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, കര്‍മ്മരംഗത്ത് പുഷ്ടി പ്രാപിക്കും

Astrology

വാരഫലം ഫെബ്രുവരി 16 മുതല്‍ 22 വരെ

Astrology

വാരഫലം: ഫെബ്രുവരി 9 മുതല്‍ 15 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യത്തില്‍ തീരുമാനമാകും, വരുമാനമാര്‍ഗങ്ങള്‍ വര്‍ധിക്കും

Astrology

വാരഫലം: ജനുവരി 26 മുതല്‍ ഫെബ്രുവരി 1 വരെ; ഈ നാളുകാര്‍ക്ക് പൂര്‍വികസ്വത്ത് മുഖേന ധനാഗമമുണ്ടാകും, . ഉദ്ദിഷ്ട കാര്യങ്ങള്‍ സാധ്യമാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.