Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഹരിപ്പാട് കെ.പി.എന്‍.പിള്ള: ശുദ്ധസംഗീതത്തിന്റെ നിത്യോപാസകന്‍

മോഹന്‍ ചീക്കിലോട് by മോഹന്‍ ചീക്കിലോട്
Dec 21, 2025, 03:01 pm IST
in Varadyam

ഹരിപ്പാട് കെ.പി.എന്‍.പിള്ള എന്ന സംഗീജ്ഞന്റെ സംഭാവനകള്‍ അതുല്യമാണ്. പുതുതലമുറയ്‌ക്ക് സംഗീത ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതില്‍ പിള്ള മാഷിന്റെ ആവേശത്തിന് ഇന്നും ഒട്ടും കുറവില്ല.

ഹരിപ്പാട് കോയിക്കല്‍ പറമ്പില്‍ ഭവാനി അമ്മയുടെയും പുലിയൂര്‍ മല്ലപ്പള്ളില്‍ തറവാട്ടിലെ പരേതനായ രാഘവകാരണവരുടെയും പുത്രനാണ് പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനായ ഹരിപ്പാട് കെ.പി.എന്‍.പിള്ള. ഹരിപ്പാട് ബ്രഹ്‌മാനന്ദ വിലാസം പ്രൈമറി സ്‌കൂളിലെ പഠനത്തിനുശേഷം ഹരിപ്പാട് ഗവ. ഹൈസ്‌കൂളില്‍ ചേര്‍ന്നു. ഈ വിദ്യാലയത്തില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായി മാറിയ ശ്രീകുമാരന്‍ തമ്പിയും സംഗീതസംവിധായകനായിരുന്ന എം.ജി. രാധാകൃഷ്ണനും കളിക്കൂട്ടുകാരായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കെ.പി. എന്‍. പിള്ള തിരുവനന്തപുരം സ്വാതിതിരുനാള്‍ മ്യൂസിക് കോളജില്‍ ചേര്‍ന്ന് സംഗീതപഠനം തുടര്‍ന്നു.

ഹരിപ്പാട് സ്വദേശിനി പാര്‍വ്വതികുട്ടിയമ്മയുടെ കീഴില്‍ നിന്നാണ് ഏഴാമത്തെ വയസ്സില്‍ സംഗീതപഠനം ആരംഭിച്ചത്. ജി. രാമന്‍കുട്ടി നായരാണ് ഹരിപ്പാട് കെ.പി.എന്‍. പിള്ളയിലെ സംഗീതജ്ഞനെ കണ്ടെത്തിയത്. സ്വാതിതിരുനാള്‍ മ്യൂസിക് കോളജില്‍ നിന്ന് ഗാനഭൂഷണം പരീക്ഷ ഒന്നാം ക്ലാസ്സോടെ വിജയിച്ചു. സംഗീതവിദ്വാന്‍ കോഴ്‌സിന് അവിടെ തന്നെ ചേര്‍ന്നു. ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ ആയിരുന്നു സംഗീതകോളജിലെ പ്രിന്‍സിപ്പല്‍, ഗാനഭൂഷണം കോഴ്‌സ് പൂര്‍ത്തിയാക്കി ഫസ്റ്റ് ക്ലാസ് നേടിയ കെ.പി.എന്‍.പിള്ള അവിടെതന്നെ സംഗീത വിദ്വാന്‍ കോഴ്‌സിന് ചേര്‍ന്നിരുന്നെങ്കിലും ഇടയ്‌ക്കു വെച്ച് ഫാക്ട് സ്‌കൂളില്‍ അധ്യാപകനായി ലഭിച്ച ജോലിക്ക് പോകാന്‍ തീരുമാനിച്ചു. ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കാതെ ജോലിക്ക് പോകുന്നതിനോട് താലപ്പര്യമില്ലായിരുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ കോളജില്‍ തന്നെ പ്രൊഫസറായി ജോലി നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം സ്‌കൂളിലെ ജോലി തെരഞ്ഞെടുത്തു.

രണ്ട് ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളും ഉണ്ടായിരുന്ന ആ ബാച്ചില്‍ ഒരാള്‍ കെ.പി.എന്‍. പിള്ളയും പിന്നെ ഗാനഗന്ധര്‍വ്വന്‍ യേശുദാസുമായിരുന്നു. രണ്ടു വര്‍ഷത്തെ കോഴ്‌സായിരുന്നു അത്. ഈ കോഴ്‌സ് പൂര്‍ത്തീകരിക്കും മുമ്പ് ഹരിപ്പാട് കെ.പി.എന്‍. പിള്ളയ്‌ക്ക് ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ എഫ്എസിടി ഉദ്യോഗമണ്ഡല്‍ സ്‌കൂളില്‍ സംഗീത അദ്ധ്യാപകനായി ജോലി കിട്ടി. യേശുദാസ് ചലച്ചിത്ര മേഖലയില്‍ ഗായകനായി പോവുകയും ചെയ്തു. 1965 ല്‍ എച്ച്എംവി റെക്കോര്‍ഡിങ് കമ്പനിക്കുവേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച് ദക്ഷിണാമൂര്‍ത്തി സംഗീതം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഹരിപ്പാട് കെ.പി.എന്‍. പിള്ള ആലപിച്ചു. ലഖ്‌നൗ, ദല്‍ഹി, കാണ്‍പൂര്‍ എന്നീ സ്ഥലങ്ങളിലെ മലയാളി സമാജങ്ങള്‍ക്ക് വേണ്ടി സംഗീതകച്ചേരി നടത്തി. കേരളത്തിലെ നിരവധി പ്രദേശങ്ങളിലും നൂറുകണക്കിനു ക്ഷേത്രങ്ങളിലും സംഗീതകച്ചേരി നടത്തി. 1978 ല്‍ കോഴിക്കോട് ആകാശവാണി നിലയത്തിലെ സംഗീത സംവിധായകനായി ജോലി ലഭിച്ചു. എന്‍.എന്‍. കക്കാട്, കെ.എ. കൊടുങ്ങല്ലൂര്‍, കെ. രാഘവന്‍മാസ്റ്റര്‍, തിക്കോടിയന്‍, കാപ്പില്‍ പി. സുകുമാരന്‍, പി. പി. ശ്രീധരനുണ്ണി, പി.എസ്. നമ്പീശന്‍, കെ. കുഞ്ഞിരാമന്‍, ഖാന്‍കാവില്‍, രാജന്‍. കെ. നായര്‍, വി. നാരായണന്‍ നായര്‍, മായാനാരായണന്‍, ആര്‍. കനകാംബരന്‍, ചെങ്ങന്നൂര്‍ ശ്രീകുമാര്‍ തുടങ്ങിയ പ്രതിഭകളോടൊത്ത് ജോലി ചെയ്തു.

കര്‍ണ്ണാടക സംഗീത കച്ചേരി ലളിതഗാനസൃഷ്ടി, ലളിതസംഗീതപാഠം, റേഡിയോ നാടകങ്ങള്‍ക്കുള്ള ഗാനാവിഷ്‌ക്കാരം, നാടകാഭിനയം, കിഞ്ചനവര്‍ത്തമാനം തുടങ്ങിയ പരിപാ
ടികള്‍ക്ക് നേതൃത്വം നല്‍കി. നിരവധി റേഡിയോ നാടകങ്ങളില്‍ ശബ്ദം നല്‍കുകയും ചെയ്തു.

1987 ല്‍ പി. ചന്ദ്രകുമാര്‍ സംവിധാനം നിര്‍വ്വഹിച്ച് മോഹന്‍ലാല്‍ അഭിനയിച്ച ‘ഉയരും ഞാന്‍ നാടാകെ’ എന്ന ചലച്ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചു. ഹരിപ്പാട് കെ.പി.എന്‍. പിള്ള സംഗീതം പകര്‍ന്ന് ഗായകന്‍ വി.ടി മുരളി പാടിയ ‘മാതള തേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യ കുയിലാളേ…’ എന്ന ഗാനം മലയാളികളുടെ മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു. ഈ ചിത്രത്തില്‍ തന്നെയുള്ള മറ്റൊരു മനോഹരമായ ഗാനമാണ് ഒ.എന്‍.വി. എഴുതി ഹരിപ്പാട് കെ.പി.എല്‍.പിള്ള സംഗീതം പകര്‍ന്ന് യേശുദാസും ചിത്രയും പാടിയ ‘ഇന്ദു പൂര്‍ണ്ണേന്ദു….’ എന്ന ഗാനം. പിന്നീട് പി.സി. 369, അഗ്രഹാരം, കാക്കെ കാക്കെ കൂടെവിടെ തുടങ്ങിയ സിനിമകള്‍ക്കുവേണ്ടി സംഗീതം പകര്‍ന്നു.

കാസറ്റുകള്‍ക്കുവേണ്ടി ഗായകന്‍ ജയചന്ദ്രന്‍ ആലപിച്ച നിരവധി ഗാനങ്ങള്‍ക്കും സംഗീതം പകര്‍ന്നു. മൂന്ന് പതിറ്റാണ്ടിലധികമായി ബാലുശ്ശേരിയില്‍ ഭവാനി സംഗീത വിദ്യാലയം നടത്തുന്ന ഹരിപ്പാട് കെ. പി.എന്‍. പിള്ളയ്‌ക്ക് ആയിരക്കണക്കിന് ശിഷ്യരുണ്ട്. സ്വാതിതിരുനാള്‍ സംഗീതസഭയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. എറണാകുളം ഇടപ്പള്ളിയില്‍ പണിത നാരായണം വീട്ടിലാണ് താമസം. ഭാര്യ സരോജിനി അമ്മ, എഫ്എസിടിയുടെ സ്‌കൂളില്‍ അദ്ധ്യാപികയായിരുന്നു. മക്കള്‍ ബിന്ദുശങ്കര്‍ വീണ വായനയിലും, മകന്‍ ബിജു മൃദംഗത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. സഹോദരങ്ങള്‍ സരോജം, സാവിത്രി, വിക്രമന്‍, മുംബൈയിലെ തിരക്കുള്ള നൃത്താദ്ധ്യാപകനാണ് വിക്രമന്‍. കേരളത്തിലെ നിരവധി യൂണിവേഴ്സിറ്റികളുടെ കലോത്സവങ്ങളില്‍ വിധികര്‍ത്താവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.പി.എന്‍.പിള്ള, തപസ്യ കലാസാഹിത്യ വേദി കടലുണ്ടി സമിതിയുടെ നവരാത്രി സംഗീതോത്സവത്തിന് തുടര്‍ച്ചയായി 36 വര്‍ഷം നവരാത്രി മണ്ഡപത്തില്‍ സംഗീതകച്ചേരി നടത്തിയ അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയുമാണ് ഹരിപ്പാട് കെ.പി.എന്‍.പിള്ള. 1997 ല്‍ സീനിയര്‍ മ്യൂസിക് ഡയറക്ടറായാണ് കോഴിക്കോട് ആകാശവാണിയില്‍ നിന്ന് വിരമിച്ചത്. പിന്നീട് ബാലുശ്ശേരിയില്‍ തുടങ്ങിയ ഭവാനി സംഗീതകോളേജ് ഇന്ന് ഒരു കലാസാംസ്‌കാരിക കേന്ദ്രം കൂടിയാണ്.

ഇന്നും കൊച്ചുകുട്ടികള്‍ അടക്കമുള്ള സംഗീതപ്രേമികളുടെ തിരക്കുതന്നെയാണ്. നൂറോളം കുട്ടികളാണ് ഇവിടെ സംഗീതപഠനം നടത്തുന്നത്. കര്‍ണ്ണാടിക് മ്യൂസിക്, വയലിന്‍, ഗിറ്റാര്‍, കീബോര്‍ഡ്, വായ്‌പ്പാട്ട് തുടങ്ങിയവയാണ് ക്ലാസുകള്‍. ഇപ്പോള്‍ ശിഷ്യരാണ് ക്ലാസുകള്‍ പലപ്പോഴും എടു ക്കുന്നത്.
സംഗീതജ്ഞന്‍ ദക്ഷിണാമൂര്‍ത്തി ഹരിപ്പാട് കെ.പി.എന്‍.പിള്ളയുടെ ആത്മസുഹൃത്തായിരുന്നു. ശരത്ചന്ദ്ര മറാഠെയ്‌ക്കൊപ്പം ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ജുഗല്‍ബന്ദി അവതരിപ്പിച്ചിട്ടുണ്ട്.

2012 ല്‍ വിദ്യാധരന്‍ മാസ്റ്ററോടൊപ്പം ഭവാനി സംഗീതസഭയ്‌ക്കു വേണ്ടി ഡമോണ്‍സ്ട്രേഷന്‍ അവതരിപ്പിച്ചു. 2012 ഒക്ടോബറില്‍ തലശ്ശേരി രമാദേവി ഭക്ത സംഘത്തിനുവേണ്ടി നടത്തിയ സംഗീത കച്ചേരി സംഗീതപ്രേമികളെ ആസ്വാദനത്തിന്റെ പാരമ്യതയിലെത്തിച്ചു. നടുവണ്ണൂര്‍ നീലാംബരി കലാലയത്തിനുവേണ്ടി സംഗീത പരിപാടി ഒരുക്കി. 2012 ല്‍ കൊയിലാണ്ടി മലരി കലാമന്ദിരത്തിന്റെ ശ്രീ പുരന്ദരദാസര്‍ പുരസ്‌കാരം, 2007 ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

2008 ല്‍ ട്രാവന്‍കൂര്‍ മ്യൂസിക് സൊസൈറ്റിയുടെ ആദരപത്രം നല്‍കി പിള്ളയെ ആദരിച്ചു. നന്മ എന്ന കലാസംഘടനയുടെ ആദരപത്രവും ലഭിച്ചു. ഇലവുമ്മൂട്ടില്‍ ശിവരാമപിള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

കഴിഞ്ഞ 30 വര്‍ഷക്കാലമായി ബാലുശ്ശേരിയില്‍ ഭവാനി സംഗീത കോളജിലൂടെ ഒട്ടനവധി സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയ അഭിവന്ദ്യ ഗുരുനാഥനുമായ ഹരിപ്പാട് കെ.പി.എന്‍.പിള്ളയ്‌ക്ക് ബാലുശ്ശേരി സ്വാതിതിരുനാള്‍ സംഗീതസഭയുടെ നേതൃത്വത്തില്‍ ‘വന്ദേനാ രായണം’ എന്ന ഗുരുവന്ദന പരിപാടിയില്‍ ആദരവ് നല്‍കിയിരുന്നു. ഈ സംഗീതജ്ഞന്‍ സംവിധാനം നിര്‍വ്വഹിച്ച സിനിമാഗാനങ്ങളും, ലളിതഗാനങ്ങളും, മറ്റു ചലച്ചിത്രഗാനങ്ങളും കോര്‍ത്തിണക്കിയുള്ള ഗാനസന്ധ്യ. ഗുരുപൂജ, സംഗീതാര്‍ച്ചന, നാദസ്വരകച്ചേരി, വീണകച്ചേരി, ക്ലാസിക്കല്‍ ഡാന്‍സ്, കുച്ചുപ്പുടി, ആദരിക്കല്‍ ചടങ്ങ്, സാംസ്‌ക്കാരിക സദസ്സ് എന്നിവ നടന്നു.

ഹരിപ്പാട് കെ.പി. നാരായണപിള്ളയെന്ന സംഗീതജ്ഞന്റെ ലോകം ഒരു കാലത്ത് കോഴിക്കോട് ആകാശവാണിയും അവിടത്തെ സംഗീതസാമ്രാജ്യവും സഹപ്രവര്‍ത്തകരുമായിരുന്നു. ഹരിപ്പാട് കെ.പി.എന്‍.പിള്ള എന്ന പേര് കേള്‍ക്കുമ്പോള്‍ ആകാശവാണി ശ്രോതാക്കളുടെ മനസ്സുകളില്‍ ശാസ്ത്രീയ സംഗീതം തെളിയും.

Tags: ThiruvananthapuramMusic directorHaripad K.P.N. PillaiA devotee of pure musicSwathi Thirunal Music CollegeKozhikode All India Radio
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Kerala

പണ്ടാരയടുപ്പിൽ തീ പകർന്നു; വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് തുടക്കമായി

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.