കലണ്ടറിലെ അക്കങ്ങളിലൂടെ
യാത്ര ചെയ്തപ്പോഴാണ് അറിഞ്ഞത്
മൈല്‍ക്കുറ്റികള്‍ പോലെ
കടന്നുപോയ ഓരോ ജന്മദിനവും
ഒറ്റ ലക്ഷ്യത്തിലേക്കുള്ള
ദിശാസൂചകങ്ങള്‍ മാത്രമായിരുന്നു!
കലണ്ടറിന്റെ താളുകള്‍
ഓരോന്നായി കൊഴിഞ്ഞു പോവുമ്പോള്‍
ചുവന്ന അക്കങ്ങളെ വല്ലാതെ
പ്രണയിച്ചിരുന്നു.
അവധിയാണല്ലോ…
ആര്‍ത്തുല്ലസിച്ച് ആഘോഷിക്കാലോ…
ഒടുവില്‍ നിത്യമായ
അവധിയെത്തിയപ്പോള്‍
വല്ലാതെ മോഹിച്ചുപോയി..
തിരക്കിലൊഴുകിനടന്ന ആ
കറുത്ത അക്കങ്ങളെ…
ചുവപ്പും കറുപ്പും
യോജിപ്പിക്കുമ്പോഴേക്ക്
കലണ്ടറിന്റെ താളുകള്‍
എന്നന്നേക്കുമായി
അവസാനിച്ചിരുന്നു.
















