തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതുതായതി തെരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ മഹാരാഷ്‌ട്രയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്നു. അടുത്തവർഷം ആദ്യം നടക്കുന്ന ബൃഹൻ മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് ഈ ജനവിധി നിർണ്ണായകമാണ്.
വോട്ടണ്ണൽതുടങ്ങി ഒരുമണിക്കൂർ പിന്നിടുമ്പോൾ കിട്ടുന്ന ട്രെൻഡ് ഫലം ഇങ്ങനെ:
246 മുനിസിപ്പൽ കൗൺസിലുകളിലും 42 മുനിസിപ്പൽ പഞ്ചായത്തുകളിലും ആകെ 5,739 അംഗങ്ങൾ മുന്നിട്ടുനിൽക്കുന്നതായാണ് ബിജെപിയുടെ വിജയ നിലാവാരം.
പാർട്ടി തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ:
ബിജെപി – 1,602, ശിവസേന – 844, കോൺഗ്രസ് – 1,102,
എൻസിപി – 936, എംഎൻഎസ് – 12, ബിഎസ്പി – 27, മറ്റുള്ളവർ – 601, സ്വതന്ത്രർ – 569, അഘാഡി – 46.
3 ബിജെപി മന്ത്രിമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; മുനിസിപ്പൽ കൗൺസിലിൽ 2 പേരും ഗ്രാമപഞ്ചായത്തിൽ ഒരാളും.
ചില സ്ഥലങ്ങളിൽ, ബിജെപി, ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന, അജിത് പവാറിന്റെ എൻസിപി എന്നിവയുൾപ്പെടെയുള്ള ഭരണ സഖ്യ പങ്കാളികൾ പരസ്പരം മത്സരിക്കുന്നുമുണ്ട്.
മഹാരാഷ്‌ട്രയിൽ ഭരണകക്ഷിയായ മഹായുതിയും മഹാ വികാസ് അഘാഡിയും (എംവിഎ) തമ്മിലാണ് പോരാട്ടം. മഹാരാഷ്‌ട്രയിലെ 246 മുനിസിപ്പൽ കൗൺസിലുകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്. ഏകദേശം 13,355 പോളിംഗ് സ്റ്റേഷനുകളിൽ 53,79,931 പുരുഷന്മാരും 53,22,870 സ്ത്രീകളും 775 മറ്റുള്ളവരും ഉൾപ്പെടെ 1,07,03,576 വോട്ടർമാർ വോട്ട് ചെയ്തു.
29 മുനിസിപ്പൽ കോർപ്പറേഷനുകളും മറ്റ് നിരവധി നഗർ പഞ്ചായത്തുകളും അടുത്ത വർഷം വോട്ടെടുപ്പിലേക്ക് പോകും.
















