Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശ്രീനിവാസന്‍: അഭിനയത്തിലെ ശ്രീത്വം; ജീവിതരേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 10:03 am IST
in Entertainment

1956 ഏപ്രില്‍ ആറിന് കണ്ണൂര്‍ തലശ്ശേരിയ്‌ക്കടുത്തുള്ള പാട്യം എന്ന ഗ്രാമത്തില്‍ ജനനം. സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പാടിയത്ത് ഉണ്ണിയും വീട്ടമ്മയായ ലക്ഷ്മിയുമായിരുന്നു മാതാപിതാക്കള്‍. കൂത്തുപറമ്പ് മിഡില്‍ സ്‌കൂള്‍, കതിരൂര്‍ ഗവ. ഹൈ സ്‌കൂള്‍ എന്നിവിടങ്ങളിലായിട്ടായിരുന്നു പഠനം. മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. പഠിക്കുന്ന കാലത്തേ അഭിനയത്തില്‍ തല്‍പ്പരനായിരുന്നു. കോളജ് വിദ്യാഭ്യാസ കാലത്ത് മികച്ച നടനും ചെറുകഥാകൃത്തിനുമുള്ള സമ്മാനവും കരസ്ഥമാക്കി. സിനിമാ മോഹമാണ് ശ്രീനിവാസനെ ചെന്നൈയിലെ അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചത്.

1977 ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രിന്‍സിപ്പല്‍ ആയിരുന്ന പ്രഭാകരന്‍ നിര്‍മിച്ച,കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലും വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, രാഗം താനം പല്ലവി, കോലങ്ങള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു പിന്നീട് 1984 ലാണ് ശ്രീനിവാസന്‍ ആദ്യ രചന നിര്‍വഹിച്ച ഓടരുതമ്മാവാ ആളറിയാം പ്രദര്‍ശനത്തിനെത്തിയത്. വരവേല്‍പ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, ചിത്രം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, സന്ദേശം, മഴയെത്തും മുമ്പേ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി കഥയും തിരക്കഥയും ഒരുക്കി. വടക്കുനോക്കിയന്ത്രവും (1989) , ചിന്താവിഷ്ടയായ ശ്യാമള(1998)യുമാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.

1980 മുതല്‍ 90 വരെയുള്ള കാലയളവില്‍ ശ്രീനിവാസന്റെ തൂലികയില്‍ നിന്നും പിറന്ന ചിത്രങ്ങള്‍ സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കുനേരെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കപ്പെട്ടവയായിരുന്നു. തന്റെ സിനിമകളിലൂടെ കമ്യൂണിസത്തേയും വിമര്‍ശിക്കാന്‍ അദ്ദേഹം മറന്നില്ല.സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ട് ആരേയും അതിശയിപ്പിക്കുന്നതായിരുന്നു. ഇരുവരും ചേര്‍ന്നപ്പോള്‍ പിറന്നതാവട്ടെ മലയാളികള്‍ എന്നും ഓര്‍ക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളും. പ്രിയദര്‍ശന്‍, കമല്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നും മനോഹര ചിത്രങ്ങള്‍ സമ്മാനിച്ചു.

അച്ഛന്റെ എതിര്‍പ്പുകള്‍ അവഗണിച്ചായിരുന്നു സിനിമാപ്രവേശനം. മുപ്പതിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന വിമലയാണ് ഭാര്യ. ഗായകനും നടനും സംവിധായകനുമായ വിനീത്, നടനും സംവിധായകനും തിരക്കഥാകൃത്തുമായ ധ്യാന്‍ എന്നിവരാണ് മക്കള്‍. ദിവ്യ നാരായണന്‍, അര്‍പിത സെബാസ്റ്റ്യന്‍ എന്നിവരാണ് മരുമക്കള്‍. സഹോദരങ്ങള്‍: രവീന്ദ്രന്‍, രാജഗോപാല്‍, വനജ

നിരവധി പുരസ്‌കാരങ്ങളും ശ്രീനിവാസനെ തേടിയെത്തി. 1989ല്‍ വടക്കുനോക്കിയന്ത്രം മികച്ച ചിത്രത്തിനും 1991 ല്‍ സന്ദേശത്തിലൂടെ മികച്ച കഥാകൃത്തിനും 1995ല്‍ മഴയെത്തുംമുമ്പേ മികച്ച തിരക്കഥയ്‌ക്കും 1998ല്‍ ചിന്താവിഷ്ടയായ ശ്യാമള ജനപ്രീതിക്കും കലാമേന്മയ്‌ക്കുമുള്ള സംസ്ഥാന പുരസ്‌കാരവും നേടി. 1998ല്‍ ചിന്താവിഷ്ടയായ ശ്യാമളയ്‌ക്ക് മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. 1986ല്‍ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന ചിത്രത്തിന്റെ തിരക്കഥയ്‌ക്ക് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചു. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഞാന്‍ പ്രകാശനാണ് ശ്രീനിവാസന്‍ രചന നിര്‍വഹിച്ച അവസാന ചിത്രം.

അഭിനയത്തിലെ ശ്രീത്വം

യവനിക, ചിരിയോ ചിരി, ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്, പൂച്ചയ്‌ക്കൊരു മൂക്കുത്തി, മുത്താരംകുന്ന് പിഒ, ചിദംബംരം, ടി.പി. ബാലഗോപാലന്‍ എംഎ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, നിന്നിഷ്ടം എന്നിഷ്ടം, ധീം തരികിട തോം, ആവനാഴി, മിഥുനം, വടക്കുനോക്കിയന്ത്രം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, വെള്ളാനകളുടെ നാട്, ഒരു മറവത്തൂര്‍ കനവ്, തേന്മാവിന്‍ കൊമ്പത്ത്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ഒരു മുത്തശ്ശി കഥ, ചിത്രം, ആര്യന്‍, പൊന്മുട്ടയിടുന്ന താറാവ്, കുടുംബ പുരാണം, വരവേല്‍പ്, അര്‍ത്ഥം, ഹിസ് ഹൈനസ് അബ്ദുള്ള, തലയണമന്ത്രം, ഏയ് ഓട്ടോ, സദയം, പവിത്രം, മഴയെത്തും മുന്‍പേ, കാലാപാനി, അഴകിയ രാവണന്‍, ചന്ദ്രലേഖ, കാരുണ്യം, ഗുരു, അയാള്‍ കഥയെഴുതുകയാണ്, ചിന്താവിഷ്ടയായ ശ്യാമള, ഫ്രണ്ട്‌സ്, അങ്ങനെ ഒരു അവധിക്കാലത്ത്, ഉദയനാണ് താരം, യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്, തകരച്ചെണ്ട, അറബിക്കഥ, ട്രാഫിക്, കഥപറയുമ്പോള്‍, അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍, ലവ് ആക്ഷന്‍ ഡ്രാമ…

 

Tags: Actor sreenivasanCondolences to Actor SreeniasanBiography of Actor Sreenivasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പുരസ്‌കാരം ശ്രീനിവാസന്

Entertainment

ഓരോ സിനിമയും ഓരോ സന്ദേശം

Mollywood

ശ്രീനിവാസന്റെ വീട്ടില്‍ ഇടിച്ചുകയറിച്ചെന്ന് പൂജ ചെയ്ത സുനില്‍ സ്വാമി, നടി ശ്രീവിദ്യയെ വഞ്ചിച്ചതിന്റെ കഥയുമായി സുനില്‍ പരമേശ്വരന്‍

Kerala

‘എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സർ’ വൈകാരിക കുറിപ്പുമായി ശ്രീനിവാസന്റെ ഡ്രൈവർ

Kerala

മാധ്യമങ്ങള്‍ അതിര് വിടുന്നു, കുടുംബത്തിന്റെ സ്വകാര്യത മാനിക്കണം: പൃഥ്വിരാജിന്റെ പത്നി സുപ്രിയ മേനോന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.