ആദ്യ അലോട്ട്‌മെന്റ് ജനുവരി 7 ന്
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://consortium of nlus.ac.in/clat 2026 ല്‍
പ്രവേശനം നിയമ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍
സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം
കൗണ്‍സലിങ്, അലോട്ട്‌മെന്റ് ഷെഡ്യൂളുകള്‍ വെബ്‌സൈറ്റില്‍
ദേശീയ നിയമ സര്‍വ്വകലാശാലകളില്‍ നിയമബിരുദ(യുജി) ബിരുദാനന്തര ബിരുദ(പിജി) കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികളാരംഭിച്ചു. ക്ലാറ്റ്-2026 ല്‍ യോഗ്യത നേടിയവര്‍ക്ക് സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് അഡ്മിഷന്‍ കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം. ഇത് സംബന്ധിച്ച അറിയിപ്പ്/വിജ്ഞാപനം അഡ്മിഷന്‍ പോര്‍ട്ടലായ https://consortium ofnlus.ac.in/clat 2026 ല്‍ ലഭിക്കും. അര്‍ഹതയുടെ അടിസ്ഥാനത്തില്‍ വാഴ്‌സിറ്റികളും കോഴ്‌സുകളും തെരഞ്ഞെടുക്കാം. അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമുകള്‍ക്ക് ചുരുങ്ങിയത് മുന്‍ഗണനാ ക്രമത്തില്‍ 5 ഓപ്ഷനുകഴും (പ്രിഫറന്‍സസ്) രജിസ്റ്റര്‍ ചെയ്യാം. ആവശ്യമുള്ള പക്ഷം കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കാം.
രജിസ്‌ട്രേഷന്‍ ഫീസ്: ജനറല്‍ വിഭാഗത്തിന് 30000 രൂപയും എസ്‌സി/ എസ്ടി/ ഒബിസി/ ബിസി/ ഇഡബ്ല്യുഎസ്/ പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 20000 രൂപയുമാണ്്. ഡിസംബര്‍ 27 രാത്രി 10 മണിക്ക് മുമ്പ് കൗണ്‍സലിംഗ് ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഫീസ് അടയ്‌ക്കാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല.
സീറ്റ് അലോട്ട്‌മെന്റ്: കൗണ്‍സലിംഗ്, അലോട്ട്‌മെന്റ് നടപടികള്‍ അഞ്ച് ഘട്ടങ്ങളായിട്ടാണ്. ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജനുവരി 7ന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും.
കൗണ്‍സലിംഗ്, അലോട്ട്‌മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടിക്രമങ്ങളും അഡ്മിഷന്‍ പോര്‍ട്ടലിലുണ്ട്.











