എറണാകുളം:വൈറ്റിലയില്‍ കണ്ടെയ്‌നര്‍ ലോറിയും ട്രാവലറും കൂട്ടിയിടിച്ചു.ട്രാവലര്‍ ഡ്രൈവറുടെ നില ഗുരുതരം.
അഗ്നിരക്ഷാ സേന എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ട്രാവലര്‍ ഡ്രൈവറെ പുറത്തെടുത്തത്.ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ വൈറ്റില മേല്‍പ്പാലത്തിലാണ് അപകടം ഉണ്ടായത്.ആലപ്പുഴ ഭാഗത്തേയ്‌ക്ക് പോകുകയായിരുന്ന കണ്ടെയ്നറിന് പിന്നില്‍ അതെ ദിശയില്‍ തന്നെ സഞ്ചരിച്ച ട്രാവലര്‍ ഇടിക്കുകയായിരുന്നു.
ട്രാവലര്‍ ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കാലിനും തലയ്‌ക്കും ഗുരുതര പരിക്കേറ്റ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് വൈറ്റിലയില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടു. അപകടത്തില്‍ ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
















