തിരുവനന്തപുരം: സപ്ലൈകോ ക്രിസ്തുമസ് -പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച. രാവിലെ 10 മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം നിര്‍വഹിക്കും.ഈ മാസം 31 വരെയാണ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക.
ആറ് ജില്ലകളില്‍ പ്രത്യേകമായി തയാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുളളത്.തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ഡ്രൈവ്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകള്‍ .
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്തുമസ് ഫെയര്‍ ആകും.















