ധാക്ക: ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികലാപത്തിന്റെ നേതാവായ ജമാ അത്തെ ഇസ്ലാമിയുടെ ഒസ്മാന്‍ ഖാദി വെടിയേറ്റ് കൊല്ലപ്പെട്ട ശേഷം ബംഗ്ലാദേശില്‍ ഇന്ത്യക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും നേരെ കലാപം കത്തിക്കയറുന്നു. ബംഗ്ലാദേശിലെ മൈമെന്‍സിങ്ങ് പട്ടണത്തില്‍ ഒരു ഹിന്ദു യുവാവിനെ അക്രമിക്കള്‍ അടിച്ചുകൊന്ന ശേഷം മൃതദേഹം ഒരു മരത്തില്‍ കെട്ടിയിട്ട് കത്തിച്ചത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ബിബിസി ബംഗ്ലാ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മാധ്യമപ്രവര്‍ത്തക കാദംബിനി ശര്‍മ്മ പങ്കുവെച്ച ഞെട്ടിപ്പിക്കുന്ന ചിത്രമാണിത്
In #Bangladesh Dipu Chandra Das was killed and burnt alive in the middle of the road for alleged blasphemy….mob made videos of this barbaric act …. pic.twitter.com/pp83666A1d
— Kadambini Sharma (@SharmaKadambini) December 19, 2025
ഭലൂക ഉപജില്ലയിലെ സ്ക്വയര്‍ മാസ്റ്റര്‍ ബാരിയിലെ ദുബാലിയ പാര പ്രദേശത്താണ് സംഭവം അരങ്ങേറിയത്. അവിടെ ഒരു പ്രാദേശിക ഗാര്‍മെന്‍റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ദിപു ചന്ദ്രദാസിനെയാണ് കലാപകാരികള്‍ അടിച്ചുകൊന്നത്. “പ്രവാചകനെ അപമാനിച്ചു എന്ന് ആരോപിച്ചാണ് ദീപു ചന്ദ്രദാസിനെ ഒരു കൂട്ടം അക്രമികള്‍ കടന്നുപിടിച്ച് അടിച്ചുകൊന്നത്. പിന്നീട് ആ യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം കത്തിക്കുകയായിരുന്നു.” -ബലൂക പൊലീസ് സ്റ്റേഷനിലെ റിപോണ്‍ മിയ പറഞ്ഞു.
ഇന്ത്യയുടെ ഡപ്യൂട്ടി ഹൈകമ്മീഷണറുടെ വീടിന് മുന്‍പില്‍ പ്രക്ഷോഭകാരികള്‍ തടിച്ചുകൂടി വീടിന് നേരെ കല്ലെറിഞ്ഞു. ബംഗ്ലാദേശില്‍ ഛാത്തോഗ്രാമിലാണ് ഇദ്ദേഹത്തിന്റെ വീട്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും ഇന്ത്യയില്‍ അഭയംതേടിയ ബംഗ്ലാദേശിലെ മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമിലീഗിനെതിരായ മുദ്രാവാക്യവുമാണ് യുവാക്കള്‍ വിളിക്കുന്നത്.
















