യുഎസ്: ഓസ്‌കാര്‍ അവാര്‍ഡുകള്‍ ഇനി യൂട്യൂബിലും കാണാം. അവാര്‍ഡ് ഷോ നടത്തുന്ന അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് യൂട്യൂബുമായി ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. 2029 മുതല്‍ 2033 വരെ ഓസ്‌കാര്‍ സ്ട്രീം ചെയ്യാനാണ് കരാര്‍.
റെഡ് കാര്‍പെറ്റ് കവറേജ്, ഗവര്‍ണേഴ്‌സ് അവാര്‍ഡുകള്‍, ഓസ്‌കാര്‍ നോമിനേഷന്‍ പ്രഖ്യാപനം എന്നിവയുള്‍പ്പെടെ ഓസ്‌കാറിന്റെ എല്ലാ കാര്യങ്ങളും യൂട്യൂബ് സ്ട്രീം ചെയ്യും. മാര്‍ച്ച് 15 ന് പ്രഖ്യാപിക്കുന്ന ഓസ്‌കാര്‍ അവാര്‍ഡ് വിതരണം അരനൂറ്റാണ്ടായി എബിസിയാണ് സംപ്രേഷണം ചെയ്യുന്നത്. 2028 വരെ എബിസിക്ക് ഓസ്‌കാര്‍ സംപ്രേഷണം ചെയ്യാം.
ലോകമെമ്പാടുമുള്ള 200 കോടിയിലധികം ആളുകള്‍ക്ക് ഇനി യൂട്യൂബില്‍ സൗജന്യമായും ലൈവ് ആയും കാണാം. യുഎസില്‍ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള യൂട്യൂബ് ടിവിയിലൂടേയും ലഭ്യമാകും. ഓസ്‌കാര്‍ അക്കാദമി ഒരു അന്താരാഷ്‌ട്ര സംഘടനയാണ്. യൂട്യൂബുമായുള്ള പങ്കാളിത്തം അക്കാദമി അംഗങ്ങള്‍ക്കും ചലച്ചിത്ര സമൂഹത്തിനും ഗുണം ചെയ്യുമെന്നും അക്കാദമി സിഇഒ ബില്‍ ക്രാമറും അക്കാദമി പ്രസിഡന്റ് ലിനെറ്റ് ഹോവല്‍ ടെയ്‌ലറും പറഞ്ഞു.
















