വഡോദര: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബറോഡയ്‌ക്കെതിരെ കേരളത്തിന് 591 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. നേരത്തെ 87 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ബറോഡ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പതിന് 503 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങ് ആരംഭിച്ച കേരളം മൂന്നാം ദിവസമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 34 റണ്‍സെന്ന നിലയിലാണ്.
വിശ്വാസിന്റെ ഡബിള്‍ സെഞ്ച്വറി ബലത്തിലാണ് ബറോഡ രണ്ടാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ഒരു വിക്കറ്റിന് 196 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ ബറോഡയ്‌ക്ക് വേണ്ടി വിശ്വാസ് 233 റണ്‍സാണ് നേടിയത്. 30 ബൗണ്ടറികളും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു വിശ്വാസിന്റെ ഇന്നിങ്‌സ്. ബറോഡ താരങ്ങള്‍ സ്‌കോറിങ് വേഗത്തിലാക്കിയതോടെ വിക്കറ്റുകള്‍ മുറയ്‌ക്ക് വീണു. പ്രിയന്‍ഷു ജാധവ് 90ഉം പിയൂഷ് രാം യാദവ് 61ഉം റണ്‍സെടുത്ത് പുറത്തായി. ഇവരുടേതുള്‍പ്പെടെ കേരളത്തിനായി മുഹമ്മദ് ഇനാന്‍ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തി.
















