അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡിലും ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. മൂന്നാം ആഷസ് ടെസ്റ്റില്‍ രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ആതിഥേയരായ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ 158 റണ്‍സിന്റെ ലീഡ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 371 റണ്‍സെടുത്തിരുന്നു. ഇതിനെതിരെ ഇംഗ്ലണ്ട് 213 റണ്‍സെടുക്കുമ്പോഴേക്കും എട്ട് വിക്കറ്റുകല്‍ നഷ്ടപ്പെട്ടു.
ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും(45) അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ജോഫ്ര ആര്‍ച്ചറു(30) ക്രീസിലുണ്ട്. ഇറുവര്‍ക്കും പുറമെ ഹരി ബ്രൂക്ക്(45) മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ മികച്ചു നിന്നത്. വിശ്രമത്തില്‍ നിന്നും തിരികെയെത്തിയ ഓസീസ് നായകന് പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേട്ടവുമായി വരവറിയിച്ചു. മറ്റൊരു പേസര്‍ സ്‌കോട്ട് ബോളണ്ടും തിരിച്ചെത്തിയ സ്പിന്നര്‍ നഥാന്‍ ലിയോണും രണ്ട് വിക്കറ്റ് വീതം നേടി ക്യാപ്റ്റന്‍ മികച്ച പിന്തുണ നല്‍കി.
















