ധര്‍മ്മസ്ഥല (18-12-2025): കര്‍ണാടകയിലെ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇന്ത്യയെ ഞെട്ടിക്കുന്നതായിരുന്നു. കൈയും കാലും വെട്ടിയതും മാനംഭംഗം ചെയ്യപ്പെട്ടതുമായ പെണ്‍കുട്ടികളുടെതടക്കം നൂറോളം മൃതദേഹങ്ങള്‍ താന്‍ അടക്കം ചെയ്തുവെന്ന് ക്ഷേത്രത്തിലെ മുന്‍ ശുചീകരണത്തൊഴിലാളി ചിന്നയ്യ വെളിപ്പെടുത്തിയപ്പോള്‍, ഇന്ത്യ നടുങ്ങി. ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ അധികൃതരാണ് തനിക്ക് ഇവ അടക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നത് എന്ന് ചിന്നയ്യ വെളിപ്പെടുത്തിയിരുന്നു.
താന്‍ കുഴിച്ചിട്ട ഒരു തലയോട്ടിയുമായാണ് അയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഇതിന് തൊട്ടുപിന്നാലെ സുജാത് ഭട്ട് എന്ന സ്ത്രീയും തന്റെ മകള്‍ ധര്‍മ്മസ്ഥലയില്‍ വച്ച് കൊല്ലപ്പെട്ടുവെന്നും, കര്‍മ്മം ചെയ്യാനെങ്കിലും മകളുടെ അസ്ഥിയെങ്കിലും എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.അയാള്‍ പെണ്‍കുട്ടിയുടെത് എന്ന് പറഞ്ഞ് ഹാജരാക്കിയ തലയോട്ടി ഒരു പുരുഷന്റെതാണ് എന്ന് തെളിഞ്ഞു. സുജാതഭട്ടിനാവട്ടെ അനന്യഭട്ട് എന്ന ഒരു മകള്‍പോലും ഇല്ല എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശുചീകരണത്തൊഴിലാളി പറഞ്ഞ് സ്ഥലത്ത് കുഴിക്കലും ആരംഭിച്ചിരുന്നു. രണ്ടുകോടി രൂപയിലേറെ ചിലവാക്കി പറഞ്ഞ സ്ഥലത്തും അല്ലാത്തിടത്തും കുഴിതോണ്ടി തിരച്ചിൽ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ്, കേരളത്തിലെ ലോറിക്കാരന്‍ മനാഫ് അടക്കം പൊലിപ്പിച്ചുകൊണ്ടുവന്ന കേസ് വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ മനാഫിനെയടക്കം പൊലീസ് ചോദ്യം ചെയ്തിരുന്നു. തിമ്മയ്യ അറസ്റ്റിലായി. ഇപ്പോള്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍, വാദികള്‍ എല്ലാം പ്രതിയായി മാറിയിരിക്കുകയാണ്.
വ്യാജ ആരോപണങ്ങളും അവയുടെ പശ്ചാത്തലവും അടക്കം സമഗ്രമായ അന്വേഷണത്തിനൊടുവില്‍ 3,900 പേജുള്ള റിപ്പോര്‍ട്ടാണ് എസ്.ഐ.ടി കോടതിയില്‍ സമര്‍പ്പിച്ചത്.ശുചീകരണ തൊഴിലാളി ചിന്നയ്യ , മഹേഷ് ഷെട്ടി തിമ്മറോഡി, ഗിരീഷ് മട്ടന്നനവര്‍, ജയന്ത്, വിത്തല്‍ ഗൗഡ, സുജാത ഭട്ട് എന്നിവരാണ് വ്യാജ വെളിപ്പെടുത്തല്‍ കേസിലെ പ്രതികള്‍. ആറുപേരെയും അറസ്റ്റ് ചെയ്യാന്‍ എസ്.ഐ.ടി കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. ആറുപേരില്‍ മാത്രം ഒതുങ്ങതല്ല കേസെന്നും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട അര്‍ബന്‍ നക്‌സലുകള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുപ്പമുള്ളവരാണെന്നും ബിജെപി നേതാവ് ബി വൈ വിജയേന്ദ്ര നിയമസഭയില്‍ പറഞ്ഞു.
ധര്‍മ്മസ്ഥലയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ബുറുഡെ ഗ്യാങിനെ പേര് ഇപ്പോള്‍ എസ്ഐടിയുടെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ കുറിച്ച് എസ്.ഐ.ടി വിശദമായി അന്വഷിച്ചിട്ടില്ല. ഗൂഢാലോചന മുഴുവന്‍ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















