തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിലെ അതിജീവിത സമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ കേസെടുക്കും. അതിജീവിതയെ അപമാനിക്കും വിധമുള്ള പ്രതി മാര്‍ട്ടിന്റെ വീഡിയോ സന്ദേശത്തിലാണ് അതിജീവിത പരാതി നല്‍കിയത്.
പരാതി തൃശൂര്‍ റെയിഞ്ച് ഡിഐജി ,സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ ദേശ്മുഖ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ വീഡിയോയിലൂടെ അതിജീവിതയെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇത് പങ്കുവച്ചവരുടെ വിശദാംശങ്ങളും ശേഖരിച്ചശേഷം കേസെടുക്കുമെന്നാണ് അറിയിച്ചത്. ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ്.
















