Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്റെ നെഞ്ചിടിപ്പേറ്റി കടല്‍ക്കഴുകന്‍മാര്‍…ഏത് കടലാക്രമണവും മണത്തറിയും, അടപടലം തകര്‍ക്കും; സജ്ജമായി എംഎച്ച്-60ആര്‍ യുദ്ധവിമാനവ്യൂഹം

ഗോവയിലെ നാവികവ്യോമകേന്ദ്രമായ ഐഎന്‍എസ് ഹന്‍സയില്‍ അമേരിക്കയില്‍ നിര്‍മ്മിച്ച ഒരു കൂട്ടം എംഎച്ച്-60ആര്‍ ഹെലികോപ്റ്റര്‍ വ്യൂഹം പ്രവര്‍ത്തനസജ്ജമായി. ഡിസംബര്‍ 17 ബുധനാഴ്ചയാണ് കടല്‍ക്കഴുകന്‍ എന്ന് വിളിക്കപ്പെടുന്ന എംഎച്ച്-60ആര്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരു സംഘം ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തനസജ്ജമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 08:07 pm IST
in India, Defence

പനജി:ഗോവയിലെ നാവികവ്യോമകേന്ദ്രമായ ഐഎന്‍എസ് ഹന്‍സയില്‍ അമേരിക്കയില്‍ നിര്‍മ്മിച്ച ഒരു കൂട്ടം എംഎച്ച്-60ആര്‍ ഹെലികോപ്റ്റര്‍ വ്യൂഹം പ്രവര്‍ത്തനസജ്ജമായി. ഡിസംബര്‍ 17 ബുധനാഴ്ചയാണ് കടല്‍ക്കഴുകന്‍ എന്ന് വിളിക്കപ്പെടുന്ന എംഎച്ച്-60ആര്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരു സംഘം ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തനസജ്ജമായത്.

ഇതോടെ ചൈനയുടെയും പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും കടലിലൂടെയുള്ള ഏത് ആക്രമണവും കാലേക്കൂടി മണത്തറിഞ്ഞ് അതിനെ അടപടലം തകര്‍ക്കാന്‍ ഇന്ത്യയ്‌ക്കാവും. കാരണം കടലുമായി ബന്ധപ്പെട്ടുള്ള ഏത് ദൗത്യവും കടല്‍ക്കഴുകനായി അറിയപ്പെടുന്ന എംഎച്ച്-60 ആറിന് നിര്‍വ്വഹിക്കാന്‍ സാധിക്കും. സാമുദ്രിക നിരീക്ഷണത്തിനും ശത്രുവിന്റെ മുങ്ങിക്കപ്പലുകളെ തകര്‍ക്കാനും വിദഗ്ധനാണ് എംഎച്ച്-60 ആര്‍ ഹെലികോപ്റ്റര്‍. എജിഎം-114 വിഭാഗത്തില്‍പ്പെടുന്ന ആപല്‍ക്കാരിയായ ഹെല്‍ഫയര്‍ മിസൈലുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ ടോര്‍പിഡോകളും യന്ത്രത്തോക്കുകളും ഇതില്‍ ഉണ്ടായിരിക്കും. വിവിധ മോഡുകളില്‍ പ്രവര്‍ത്തിക്കുന്ന റഡാറുകളും ഇലക്ട്രോ-ഓപ്റ്റിക് സംവിധാനവും ഇതില്‍ ഉണ്ട്. ശത്രുവിന്റെ മുങ്ങിക്കപ്പലുകളെ വരെ നിരീക്ഷിച്ച് കണ്ടെത്തല്‍, അതിന്റെ സഞ്ചാരപഥം നിശ്ചയിക്കല്‍, ഉയര്‍ന്ന വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്തല്‍ എന്നീ വിവിധ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഇതിലെ റഡാറിന് സാധിക്കും. ശത്രുവിന്റെ യുദ്ധവിമാനങ്ങള്‍, ‍ഡ്രോണുകള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവ രാത്രിയും പകലും കണ്ടെത്താന്‍ ഇതിലെ റഡാറുകള്‍ക്ക് സാധിക്കും. ഇതിലെ ഒരു ശക്തമായ സെന്‍സറിന് ഏത് കാലാവസ്ഥയിലും (മഴയിലും മഞ്ഞിലും രാത്രിയും പകലും) അന്തരീക്ഷം വിലയിരുത്താന്‍ സാധിക്കും.

ഗോവയിലെ ദബോലിമിലുള്ള ഐഎന്‍എസ് ഹന്‍സ എന്നത് ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ വ്യോമബേസാണ്. ഇവിടെ യുദ്ധവിമാനവ്യൂഹത്തിന് ഒരുമിച്ച് പറന്നിറങ്ങാനും പറന്നുയരാനും ഉള്ള സൗകര്യമുണ്ട്. ഗോവയില്‍ പ്രവര്‍ത്തനസജ്ജമായ 24 ഹെലികോപ്റ്ററുകള്‍ അടങ്ങിയ ഹെലികോപ്റ്റര്‍വ്യൂഹം ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ എംഎച്ച്-60 ആര്‍ വ്യൂഹമാണ്. ഗോവയിലെ ഐഎന്‍എസ് ഹന്‍സയിലെ ഈ എംഎച്ച്-60 ആര്‍ വ്യോമസംഘത്തെ ഐഎന്‍എഎസ് 335 എന്നാണ് വിളിക്കുന്നത്. ഇരപിടിയന്‍ എന്ന അര്‍ത്ഥം വരുന്ന ഫ്രഞ്ച് വാക്കായ ഒസ്പ്രെയ്സ് എന്നും ഈ ഹെലികോപ്റ്റര്‍ വ്യൂഹത്തെ വിളിക്കുന്നു.

ഗോവയിലെ നാവികസേനാആസ്ഥാനത്ത് 24ഓളം എംഎച്ച് -60 ഹെലികോപ്റ്ററുകളാണ് എത്തിച്ചേര്‍ന്നത്. നാവിക മേധാവി അഡ്മിറല്‍ ദിനേഷ് കുമാര്‍ ത്രിപാഠിയാണ് ഈ വിമാനവ്യൂഹം കമ്മീഷന്‍ ചെയ്തതായി പ്രഖ്യാപിച്ചത്. 2025 ഡിസംബര്‍ തുടക്കത്തിലാണ് 24 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കേന്ദ്ര പ്രതിരോധമന്ത്രാലയും യുഎസുമായി കരാറിലെത്തിയത്. 96.4 കോടി ഡോളറിന്റെതാണ് (8714 കോടി രൂപ) അഞ്ച് വര്‍ഷത്തെ ഈ കരാര്‍. ഇതനുസരിച്ച് അഞ്ച് വര്‍ഷത്തോളം ഇവയുടെ സ്പെയര്‍പാര്‍ട്സുകളും അറ്റകുറ്റപ്പണിയും ലോക് ഹീഡ് മാര്‍ട്ടിന്‍ എന്ന അമേരിക്കയുടെ ആയുധക്കമ്പനി നല്‍കും. സാങ്കേതിക സഹായവും പരിശീലനവും നല്‍കും.

ഇന്ത്യയുടെ സമുദ്രപാതയുടെ കണ്ണും കാതുമായി ഈ ഹെലികോപ്റ്റര്‍ കൂട്ടം പ്രവര്‍ത്തിക്കുമെന്ന് ഐഎന്‍എഎസ് 335ന്റെ ക്യാപ്റ്റന്‍ ധീരേന്ദര്‍ ബിഷ്ട് പറയുന്നു.

Tags: INAS 335pakistanIndia Pak warMH-60RGoa INS HansaGoa AirbaseOspreys
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

World

കാബൂളിലെ ആശുപത്രിയിൽ പാകിസ്താന്റെ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.