പാലക്കാട് :ദളിത് പ്രസിഡന്‍റ് ഭരിച്ച പഞ്ചായത്തിന് മുമ്പില്‍ വീണ്ടും ശുദ്ധികലശവുമായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. പാലക്കാട് വിളയൂര്‍ ഗ്രാമപഞ്ചായത്തിന് മുമ്പിലാണ് ലീഗ് പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ച് ‘ശുദ്ധീകരിച്ചത്,
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നിട്ടും ടി.എസ്. ശ്യാംകുമാറിനെപ്പോലുള്ള ദളിത് ആക്ടിവിസ്റ്റുകള്‍ക്ക് മിണ്ടാട്ടമില്ല. നേരെ മറിച്ച്, ബിജെപിയായിരുന്നു ഇത് ചെയ്തിരുന്നെങ്കില്‍ ബ്രാഹ്മണിക്കല്‍ ഹെജിമണിയും സവര്‍ണ്ണഫാസിസവും പറഞ്ഞ് വലിയ പുകില്‍ ഉണ്ടാക്കുമായിരുന്നു ശ്യാംകുമാറും കൂട്ടരും. എന്തായാലും ശ്യാംകുമാറിനെപ്പോലുള്ള ദളിത് ആക്ടിവിസ്റ്റുകളുടെ ഈ മൗനം ഇസ്ലാമിക ശക്തികളോടുള്ള ദളിത് ആക്ടിവിസ്റ്റുകളുടെ അവിശുദ്ധകൂട്ടുകെട്ടിന്റെയും അടിമത്വത്തിന്റെയും ഒരു ഉദാഹരണം മാത്രം. വേടന്റെ പാട്ടിന് വേണ്ടി ഘോരഘോരം പ്രസംഗിച്ച ടി.എസ്. ശ്യാംകുമാറിന് കേരളത്തിലെ രണ്ട് പഞ്ചായത്തുകളിലെ ദളിതരായ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ ദുര്യോഗം പ്രശ്നമല്ലെന്നത് ഞെട്ടിക്കുന്ന സത്യമാണ് പുറത്തുകൊണ്ടുവരുന്നത്. അത് ദളിതര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നു എന്ന അവകാശപ്പെടുന്ന ദളിത് നേതാക്കളുടെ ഇസ്ലാമിനോടുള്ള അടിമത്തമാണ്.
എല്‍ഡിഎഫിന്റെ കയ്യില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്താണിത്. കഴിഞ്ഞ ടേമില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ബേബി ഗിരിജയായിരുന്നു ഈ പഞ്ചായത്തിലെ പ്രസിഡന്‍റ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ദളിത് പഞ്ചായത്ത് പ്രസിഡന്‍റ് ഭരിച്ച പഞ്ചായത്ത് ലീഗ് പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയത്. ഭഗവദ് ഗീതയെ ചവറ്റുകൊട്ടയില്‍ ഇടണമെന്നതുപോലുള്ള പ്രസ്താവനകള്‍ നടത്തുന്ന അംബേദ്കറൈറ്റുകള്‍ കേരളത്തിലെ ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ ദളിത് പ്രസിഡന്‍റുമാര്‍ക്കെതിരെ മുസ്ലിം ലീഗ് നടത്തിയ അധിക്ഷേപത്തിനെതിരെ പ്രതികരിക്കാത്തത് ആശ്ചര്യമുണര്‍ത്തുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് ചങ്ങോരത്തും ലീഗ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ദളിത് പ്രസിഡന്‍റ് ഭരിച്ച പഞ്ചായത്തിന് മുമ്പില്‍ ചാണകവെള്ളം തളിച്ചിരുന്നു. എസ് സി വിഭാഗത്തില്‍പ്പെടുന്ന പേരാമ്പ്രയിലെ ഉണ്ണി വേങ്ങേരിയായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ചങ്ങരോത്ത് പഞ്ചായത്തിലെ പ്രസിഡന്റ്.
















