പെരിന്തല്‍മണ്ണ: സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയായ പ്രൈവറ്റ് ആയുര്‍വേദ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ നല്‍കുന്ന പമ്പ ധന്വന്തരി അവാര്‍ഡിന് കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായ ഡോക്ടര്‍ പി.എം. വാര്യരെ തിരഞ്ഞെടുത്തു. ആയുര്‍വേദ ശാസ്ത്രം നേരിടുന്ന കാലിക പ്രശ്‌നങ്ങളെ അതിജീവിക്കുന്നതില്‍-ആയുര്‍വേദത്തിന്റെ ശാസ്ത്രീയതയും അനിവാര്യതയും ലോകത്തിനു മുമ്പില്‍ തെളിയിക്കുന്നതിന് നല്‍കിവരുന്ന നേതൃപാടവത്തേയും മറ്റ് സമഗ്ര സംഭാവനകളേയും മുന്‍ നിര്‍ത്തിയാണ് ഡോ. പി.എം. വാര്യരെ അവാര്‍ഡിന് തിരഞ്ഞെടുത്തത്
28ന് പെരിന്തല്‍മണ്ണ ഡോ. പി. കുഞ്ഞന്‍ നഗറില്‍ (അമൃതം ആയുര്‍വേദാശുപത്രി പരിസരം) നടത്തുന്ന പമ്പയുടെ 15-ാമത് സംസ്ഥാന സമ്മേളത്തില്‍ വെച്ച് അവാര്‍ഡ് സമര്‍പ്പിക്കും.












