മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടന്മാരിൽ ഒരാളാണ് ദിലീപ് . വളരെ ചെറിയ സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നും സ്വപ്രയത്നം കൊണ്ട് കരിയറിൽ ഉയർച്ച നേടിയ നടൻ. ദിലീപിന്റെ ജീവിതത്തിലെ നാഴികക്കല്ലുകളിൽ കൂടെനിന്ന വ്യക്തിയാണ് അമ്മ . പത്മനാഭൻ പിള്ളയ്‌ക്കും സരോജത്തിനും പിറന്ന മൂന്നു മക്കളിൽ മൂത്ത മകനാണ് ദിലീപ്. അനൂപിനെ കൂടാതെ ദിലീപിന് ഒരു അനുജത്തി കൂടിയുണ്ട്.
അയ്യപ്പ ഭക്തൻ കൂടിയായ ദിലീപ് എല്ലാ വർഷവും ശബരിമലയിൽ എത്തുക പതിവാണ്. ദർശനം പബ്ലിസിറ്റിക്ക് വേണ്ടിയല്ല എന്നും, തന്റെ അമ്മയ്‌ക്ക് വേണ്ടി പ്രാർത്ഥന അർപ്പിക്കാനെന്നും ദിലീപ് പറഞ്ഞിരുന്നു . അമ്മ മൂന്നു പ്രാവശ്യം വീണു. ആരോഗ്യം വളരെ മോശമായി . ഇപ്പോൾ ആരെയും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് ഉള്ളത്. നിരന്തരം പരിചരണം ആവശ്യമാണ്. അമ്മയുടെ ആരോഗ്യത്തിനായി നേർച്ചനേർന്നതിന്റെ ഭാഗമായാണ് ദർശനമെന്നും ദിലീപ് പറഞ്ഞിരുന്നു.
നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി വിട്ടയച്ചപ്പോൾ പോലും അമ്മ അത് അറിഞ്ഞിട്ടില്ലെന്നാണ് ചലച്ചിത്ര പ്രവർത്തകൻ സജി നന്ത്യാട്ട് പറയുന്നത് .
















