കൊച്ചി: നടന്‍ ദിലീപിന്റെ അറസ്റ്റ് നടന്ന ദിവസം മുതല്‍ അദ്ദേഹത്തിന്റെ അമ്മയ്‌ക്ക് ഓര്‍മ്മ നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ചലച്ചിത്ര നിര്‍മ്മാതാവ് സജി നന്ത്യാട്ട്.
ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം ടി.വിയില്‍ അത് കണ്ടശേഷം അമ്മ രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ അനൂപ് പോയി. പ്രിയ ചെന്ന് നോക്കുമ്പോള്‍ അമ്മയെ കാണുന്നില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ അമ്മ വീടിന്റെ ഗേറ്റില്‍ പോയി നില്‍ക്കുന്നതാണ് കണ്ടത്. അമ്മയെന്താ ഇവിടെ വന്ന് നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ വരുന്നുണ്ടെന്ന് പറഞ്ഞു. അച്ഛന്‍ മരിച്ചുപോയതാണ്. തലേന്നത്തെ ഷോക്കില്‍ അവരുടെ ഓര്‍മ നഷ്ടപ്പെട്ടിരുന്നു.
നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി വിട്ടയച്ചപ്പോള്‍ പോലും അമ്മ അത് അറിഞ്ഞില്ലെന്നും സജി നന്ത്യാട്ട് പറഞ്ഞു.
















