തൃശൂർ: ക്രിസ്മസ്, ന്യൂ ഇയർ ആഘോഷ സീസൺ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കുറയ്‌ക്കുന്നതിനായി റെയിൽവേ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. വഡോദരയിൽ നിന്ന് കോട്ടയത്തേക്കും തെലുങ്കാനയിലെ ചെർലപ്പള്ളിയിൽ നിന്ന് മംഗളൂരുവിലേക്കുമാണ് പ്രത്യേക സർവീസുകൾ അനുവദിച്ചിരിക്കുന്നത്. ദീർഘദൂര യാത്രക്കാർക്ക് ഏറെ ആശ്വാസമാകുന്ന ഈ ട്രെയിനുകളുടെ സമയക്രമങ്ങളും കേരളത്തിലെ സ്റ്റോപ്പുകളും റെയിൽവേ പുറത്തുവിട്ടു.
ഗുജറാത്തിൽ നിന്നും കേരളത്തിന്റെ മധ്യഭാഗത്തേക്കുള്ള യാത്രക്കാർക്ക് പ്രയോജനകരമാകുന്ന സർവീസ് ആണിത്. ഈ മാസം 20 മുതൽ, തുടർച്ചയായ നാല് ശനിയാഴ്ചകളിലാണ് സർവീസ് നടത്തുക. വഡോദരയിൽ നിന്ന് ശനിയാഴ്ച രാവിലെ 9:00 ന് പുറപ്പെടുന്ന ട്രെയിൻ, പിറ്റേന്ന് (ഞായറാഴ്ച) രാത്രി 7:00 ന് കോട്ടയത്ത് എത്തും. ഞായറാഴ്ചകളിൽ രാത്രി 9:00 ന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സർവീസ്, ചൊവ്വാഴ്ച രാവിലെ 6:30 ന് വഡോദരയിൽ എത്തും. കാസർകോട്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ.
തെലുങ്കാന ഭാഗത്ത് നിന്നുള്ളവർക്ക് കേരളത്തിലേക്ക് എത്താൻ സൗകര്യമൊരുക്കുന്ന സർവീസാണിത്. ഈ മാസം 24, 28 എന്നീ തിയതികളിലാണ് സർവീസ്. ചെർലപ്പള്ളിയിൽ നിന്ന് രാത്രി 11:30 ന് പുറപ്പെടുന്ന ട്രെയിൻ, രണ്ടാം ദിവസം രാവിലെ 6:05 ന് മംഗളൂരുവിലെത്തും. 26-ാം തിയതിക്കും 30-ാം തിയതിക്കും രാവിലെ 9:55 ന് ആരംഭിക്കുന്ന മടക്ക സർവീസ് പിറ്റേന്ന് വൈകീട്ട് 5:00 ന് ചെർലപ്പള്ളിയിലെത്തും.
പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാസർകോട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
















