പത്തനംതിട്ട: ശബരിമല സീസണില്‍ പമ്പ കെ എസ് ആര്‍ സി ഡിപ്പോയ്‌ക്ക് മികച്ച വരുമാനം. പ്രതിദിന വരുമാനം 40 ലക്ഷം രൂപയാണെന്നാണ് കെ എസ് ആര്‍ ടി സിയുടെ കണക്ക്.
പമ്പയില്‍ നിന്നും 196 ബസുകള്‍ ആണ് സര്‍വീസ് നടത്തുന്നത്. പമ്പ-നിലയ്‌ക്കല്‍ റൂട്ടില്‍ ഇരുവശത്തേക്കുമായി ഇതുവരെ 71,500 ചെയിന്‍ സര്‍വീസുകള്‍ നടത്തി.
പമ്പയിലേക്ക് 8030, പമ്പയില്‍ നിന്നും 8050 എന്നിങ്ങനെ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തി. തെങ്കാശി, പഴനി, കോയമ്പത്തൂര്‍ തുടങ്ങിയ അന്തര്‍ സംസ്ഥാന സര്‍വീസുകളും ഉണ്ട്.
ഗുരുവായൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലേക്കും കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നടത്തുന്നുണ്ട്. പമ്പ ഓഫീസില്‍ നിന്നും യാത്രക്കാര്‍ക്ക് ട്രാവല്‍ കാര്‍ഡുകള്‍ വാങ്ങാമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ഏര്‍പ്പെടുത്തി. പമ്പ-ത്രിവേണി, നിലക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ബന്ധപ്പെടുത്തിയുളള സര്‍വീസുകള്‍ക്ക് പുതിയ ഐഷര്‍ ബസുകള്‍ ഉണ്ട്.
















